സാമൂഹിക, സാംസ്‍കാരിക, വൈജ്ഞാനിക രംഗങ്ങളിലെ സേവനങ്ങള്‍ പരിഗണിച്ചാണ് യുഎഇ ഭരണകൂടം സാദിഖലി തങ്ങള്‍ക്ക് ഗോള്‍ഡന്‍ വിസ നല്‍കി ആദരിച്ചത്. 

ദുബൈ: മുസ്‍ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ക്ക് യുഎഇ സര്‍ക്കാര്‍ ഗോള്‍ഡന്‍ വിസ നല്‍കി ആദരിച്ചു. വിവിധ മേഖലകളിലെ അദ്ദേഹത്തിന്റെ സംഭാവനകള്‍ പരിഗണിച്ച് ദുബൈ സാംസ്‍കാരിക മന്ത്രാലയമാണ് അദ്ദേഹത്തിന് ഗോള്‍ഡന്‍ വിസ നല്‍കാനുള്ള ശുപാര്‍ശ ദുബൈ എമിഗ്രേഷന്‍ വകുപ്പിന് നല്‍കിയത്. സാമൂഹിക, സാംസ്‍കാരിക, വൈജ്ഞാനിക രംഗങ്ങളിലെ സേവനങ്ങള്‍ പരിഗണിച്ചാണ് യുഎഇ ഭരണകൂടം സാദിഖലി തങ്ങള്‍ക്ക് ഗോള്‍ഡന്‍ വിസ നല്‍കി ആദരിച്ചത്. 

Read also: സൗദി അറേബ്യയിലെ ഇന്ത്യന്‍ റസ്റ്റോറന്റുകള്‍ക്ക് 'അന്നപൂര്‍ണ' സര്‍ട്ടിഫിക്കറ്റ് നല്‍കുന്നു

യുഎഇയില്‍ 1,552 പേര്‍ക്ക് കൂടി കൊവിഡ്; പുതിയ മരണങ്ങളില്ല
അബുദാബി: യുഎഇയില്‍ പുതിയ കൊവിഡ് കേസുകളുടെ എണ്ണം കഴിഞ്ഞ ഏതാനും ദിവസങ്ങളായി ചെറിയ തോതില്‍ കുറഞ്ഞുവരികയാണ്. രാജ്യത്തെ ആരോഗ്യ - പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇന്ന് രാജ്യത്ത് 1,554 പേര്‍ക്കാണ് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

രാജ്യത്ത് ചികിത്സയിലായിരുന്ന 1,288 കൊവിഡ് രോഗികള്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തരായി. കൊവിഡ് ബാധിച്ച് രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. പുതിയതായി നടത്തിയ 1,23,037 കൊവിഡ് പരിശോധനകളില്‍ നിന്നാണ് രാജ്യത്തെ പുതിയ രോഗികളെ കണ്ടെത്തിയത്.

Read also: ഇന്ത്യന്‍ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു; നാട്ടിലേക്ക് പണമയക്കാന്‍ പ്രവാസികളുടെ തിരക്ക്

ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 9,66,075 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 9,46202 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,324 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ 17,549 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.