തീപിടിത്തത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താന്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. 

അബുദാബി: അബുദാബിയില്‍ കാരവനുകള്‍ക്ക് തീപിടിച്ചു. മുസഫ വ്യവസായ മേഖലയില്‍ ബുധനാഴ്ച വൈകിട്ടാണ് തീപിടിത്തം ഉണ്ടായത്. സംഭവം അറിഞ്ഞ ഉടന്‍ സ്ഥലത്തെത്തിയ അബുദാബി പൊലീസും അബുദാബി സിവില്‍ ഡിഫന്‍സ് സംഘവും തീ നിയന്ത്രണവിധേയമാക്കി. പ്രദേശവാസികളാണ് വിവരം അധികൃതരെ അറിയിച്ചത്. തീപിടിത്തത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താന്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. 

നാല് ഗ്രാം മയക്കുമരുന്നുമായി വിമാനത്താവളത്തില്‍ പിടിയിലായ വിദേശിക്ക് ദുബൈയില്‍ ശിക്ഷ വിധിച്ചു

ദുബൈ: മയക്കുമരുന്നുമായി പിടിയിലായ വിദേശിക്ക് ദുബൈ കോടതി 10 വര്‍ഷം ജയില്‍ ശിക്ഷയും 50,000 ദിര്‍ഹം പിഴയും വിധിച്ചു. 33 വയസുള്ള ഏഷ്യക്കാരനാണ് പിടിയിലായത്. സന്ദര്‍ശക വിസയിലായിരുന്നു ഇയാള്‍ ദുബൈ അന്താരാഷ്‍ട്ര വിമാനത്താവളത്തിലെത്തിയതെന്ന് കോടതി രേഖകള്‍ പറയുന്നു.

ദ്രാവക രൂപത്തിലുള്ള കൊക്കൈന്‍ ആണ് പ്രതിയില്‍ നിന്ന് ദുബൈ കസ്റ്റംസ് പിടികൂടിയത്. ആകെ 4.55 ഗ്രാം മയക്കുമരുന്നാണ് കണ്ടെടുത്തത്. കസ്റ്റംസ് പിന്നീട് കേസ് ദുബൈ പൊലീസിന് കൈമാറി. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പിന്നീട് കേസ് നിയമനടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് മുന്നിലെത്തി.

വില്‍പന നടത്തുകയെന്ന ലക്ഷ്യത്തോടെ രാജ്യത്തേക്ക് മയക്കുമരുന്ന് കൊണ്ടുവന്നതിന് കുറ്റം ചുമത്തിയാണ് ദുബൈ പബ്ലിക് പ്രോസിക്യൂഷന്‍ പ്രതിയെ ദുബൈ പ്രാഥമിക കോടതിയില്‍ ഹാജരാക്കിയത്. വിചാരണ പൂര്‍ത്തിയാക്കിയ ശേഷം 10 വര്‍ഷം ജയില്‍ ശിക്ഷയും 50,000 ദിര്‍ഹം പിഴയും പ്രാഥമിക കോടതി വിധിച്ചെങ്കിലും പ്രതി അപ്പീല്‍ നല്‍കുകയായിരുന്നു. കഴിഞ്ഞ ദിവസം അപ്പീല്‍ കോടതിയും കീഴ്‍കോടതിയുടെ വിധി ശരിവെച്ചു.