കൂടുതല്‍ സ്ഥലത്തേക്ക് തീ വ്യാപിക്കുന്നതിന് മുമ്പായി തീയണയ്ക്കാന്‍ സിവില്‍ ഡിഫന്‍സ് വിഭാഗത്തിന് കഴിഞ്ഞു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് റിയാദ് സിവില്‍ ഡിഫന്‍സ് അറിയിച്ചു. 

റിയാദ്: റിയാദില്‍ പേപ്പര്‍ വെയര്‍ഹൗസില്‍ അഗ്നിബാധ. അല്‍സുലൈ ഡിസ്ട്രിക്ടില്‍ പേപ്പര്‍ പുഃനചംക്രമണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന് കീഴിലെ വെയര്‍ഹൗസിലാണ് തീപിടിത്തമുണ്ടായത്. വിവരം ലഭിച്ച ഉടന്‍ സിവില്‍ ഡിഫന്‍സ് വിഭാഗം സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കാനുള്ള നടപടികള്‍ ആരംഭിച്ചു. കൂടുതല്‍ സ്ഥലത്തേക്ക് തീ വ്യാപിക്കുന്നതിന് മുമ്പായി തീയണയ്ക്കാന്‍ സിവില്‍ ഡിഫന്‍സ് വിഭാഗത്തിന് കഴിഞ്ഞു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് റിയാദ് സിവില്‍ ഡിഫന്‍സ് അറിയിച്ചു. 

സൗദിയില്‍ മിന്നലേറ്റ് 27കാരന്‍ മരിച്ചു, ഭാര്യക്ക് പരിക്ക്

ഒമാനില്‍ തൊഴിലാളികളുടെ താമസസ്ഥലത്ത് ഉള്‍പ്പെടെ രണ്ടിടങ്ങളില്‍ തീപിടിത്തം

മസ്കറ്റ്: ഒമാനില്‍ രണ്ട് സ്ഥലങ്ങളിലുണ്ടായ തീപിടിത്തം സിവില്‍ ഡിഫന്‍സ് വിഭാഗം നിയന്ത്രണവിധേയമാക്കി. സുര്‍ വിലായത്തില്‍ തൊഴിലാളികളുടെ താമസസ്ഥലത്തുണ്ടായ തീപിടിത്തം തെക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റിലെ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് വിഭാഗം നിയന്ത്രണ വിധേയമാക്കിയതായി സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് വിഭാഗം അറിയിച്ചു. 

തെക്കന്‍ അല്‍ ബത്തിന ഗവര്‍ണറേറ്റിലെ നഖല്‍ വിലായത്തിലെ അല്‍ ഒബെയ്ദ് പ്രദേശത്ത് ഒരു ഫാമിലും തീപിടിത്തമുണ്ടായിരുന്നു. ഇതും വിജയകരമായി നിയന്ത്രണവിധേയമാക്കി. രണ്ട് സംഭവങ്ങളിലും ആര്‍ക്കും പരിക്കേറ്റിട്ടില്ല. 

നിയമലംഘകര്‍ക്കായി പരിശോധന തുടരുന്നു; ഒരാഴ്ചക്കിടെ സൗദിയില്‍ അറസ്റ്റിലായത് 14,750 പേര്‍

സൗദിയിൽ രണ്ട് കെട്ടിടങ്ങളിൽ വന്‍ അഗ്നിബാധ; കുടുങ്ങിക്കിടന്നവരെ സിവില്‍ ഡിഫന്‍സ് രക്ഷപ്പെടുത്തി

റിയാദ്: സൗദി അറേബ്യയുടെ വടക്കൻ അതിർത്തി മേഖലയിലെ അറാർ നഗരത്തിൽ കെട്ടിടങ്ങളിൽ അഗ്നിബാധ. അൽമുസാഅദിയ ഡിസ്ട്രിക്ടിനു സമീപത്തായി സ്ഥിതി ചെയ്യുന്ന രണ്ടു കെട്ടിടങ്ങളിൽ വൻ തീപിടുത്തമാണ് ഉണ്ടായത്. അതേസമയം സംഭവത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കെട്ടിടങ്ങളിൽ കുടുങ്ങിക്കിടന്ന എട്ടു പേരെ സിവിൽ ഡിഫൻസ് രക്ഷപ്പെടുത്തി. 

കഴിഞ്ഞ ദിവസം പുലർച്ചെ 1.32ന് ആണ് അഗ്നിബാധയെ കുറിച്ച് സിവിൽ ഡിഫൻസ് കൺട്രോൾ റൂമിൽ വിവരം ലഭിച്ചതെന്ന് ഉത്തര അതിർത്തി പ്രവിശ്യ സിവിൽ ഡിഫൻസ് വക്താവ് കേണൽ ഫഹദ് അൽ അനസി പറഞ്ഞു. ഒരു കെട്ടിടത്തിൽ പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനത്തിലും സമീപത്തെ മറ്റൊരു കെട്ടിടത്തിലുമാണ് തീ പടർന്നു പിടിച്ചത്.

സമീപത്തെ കൂടുതൽ കെട്ടിടങ്ങളിലേക്ക് പടർന്നു പിടിക്കുന്നതിനു മുമ്പായി സിവിൽ ഡിഫൻസ് യൂനിറ്റുകൾ തീയണച്ചു. കെട്ടിടങ്ങളിൽ കുടുങ്ങിയ എട്ടു പേരെ സിവിൽ ഡിഫൻസ് അധികൃതർ സുരക്ഷിതമായി രക്ഷിച്ചു. ആർക്കും പരിക്കില്ലെന്നും കേണൽ ഫഹദ് അൽ അനസി പറഞ്ഞു.