സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും സിവില്‍ ഡിഫന്‍സിന്റെ അറിയിപ്പില്‍ പറയുന്നു.

മസ്‌കത്ത്: ഒമാനിലെ മസ്‌കത്ത് ഗവര്‍ണറേറ്റില്‍ തീപ്പിടുത്തം. സീബ് വിലായത്തിലെ തെക്കന്‍ മൊബേലയില്‍ ഒരു വീട്ടില്‍ ഉണ്ടായ തീപ്പിടുത്തം മസ്‌കറ്റ് ഗവര്‍ണറേറ്റിലെ അഗ്‌നിശമനസേന വിഭാഗം നിയന്ത്രണ വിധേയമാക്കിയെന്ന് പബ്ലിക്ക് അതോറിറ്റി ഓഫ് സിവില്‍ ഡിഫന്‍സ് ട്വിറ്ററിലൂടെ അറിയിച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും സിവില്‍ ഡിഫന്‍സിന്റെ അറിയിപ്പില്‍ പറയുന്നു.

Scroll to load tweet…

കൊവിഡ് 19: റമദാനില്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങളുമായി ഒമാന്‍ സുപ്രിം കമ്മറ്റി

മസ്‌കറ്റ്: റമദാന്‍ മാസത്തില്‍ കൊവിഡ് 19നെ പ്രതിരോധിക്കുവാനുള്ള പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ഒമാന്‍ സുപ്രിം കമ്മറ്റി പുറത്തിറക്കി. തറാവീഹ് പ്രാര്‍ത്ഥനകള്‍ ഉള്‍പ്പെടെയുള്ള എല്ലാ നമസ്‌കാരങ്ങള്‍ക്കും കൊവിഡ് -19 വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് മാത്രമേ പങ്കെടുക്കുവാന്‍ അനുവാദമുള്ളൂ.

കുത്തിവെയ്പ് എടുക്കാത്തവര്‍ക്കും പന്ത്രണ്ട് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കും പൊതു നമസ്‌കാരങ്ങളില്‍ പങ്കെടുക്കുന്നതില്‍ നിന്നും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. മസ്ജിദുകളിലും മറ്റ് പൊതുസ്ഥലങ്ങളിലും കൂട്ടായ നോയമ്പ് തുറകള്‍ ഒരുക്കുന്നതും നിരോധിച്ചിട്ടുണ്ട്. പള്ളികള്‍ ഉള്‍പ്പെടെ അടച്ചിട്ട സ്ഥലങ്ങളില്‍ ശാരീരിക അകലം പാലിക്കണമെന്നും , മാസ്‌ക്കുകള്‍ നിര്‍ബന്ധമായും ധരിക്കണമെന്നും ഒമാന്‍ സുപ്രിം കമ്മറ്റിയുടെ അറിയിപ്പില്‍ പറയുന്നു. അന്തര്‍ദേശീയവും പ്രാദേശികവുമായ കോണ്‍ഫറന്‍സുകള്‍, എക്‌സിബിഷനുകള്‍, പൊതു സ്വഭാവത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ എന്നിവ 70 ശതമാനം ശേഷിയില്‍ തുടരുവാനും സുപ്രിം കമ്മറ്റി അനുവദിച്ചിട്ടുണ്ട്.