രക്ഷാപ്രവര്‍ത്തനത്തിനിടെ അഞ്ച് അഗ്നിശമന സേനാംഗങ്ങള്‍ക്ക് ഗുരുതരമല്ലാത്ത പൊള്ളലേറ്റു. വെള്ളിയാഴ്ച രാവിലെയാണ് ഇലക്ട്രിക്കല്‍ കേബിള്‍, വീട്ടുസാധനങ്ങള്‍ എന്നിവ സൂക്ഷിച്ച സ്‌ക്രാപ് യാര്‍ഡില്‍ തീപിടിത്തമുണ്ടായത്.

കുവൈത്ത് സിറ്റി: കുവൈത്തിലെ മിന അബ്ദുല്ല സ്‌ക്രാപ് യാര്‍ഡില്‍ തീപിടിത്തം. വിവരം അറിഞ്ഞെത്തിയ അഗ്നിശമനസേന വിഭാഗം തീയണച്ചു. തീ നിയന്ത്രണമാക്കുന്നത് ഏറെ ശ്രമകരമായിരുന്നു. നാല് യൂണിറ്റ് അഗ്നിശമന സേനാ സംഘം ചേര്‍ന്നാണ് തീയണച്ചത്.

രക്ഷാപ്രവര്‍ത്തനത്തിനിടെ അഞ്ച് അഗ്നിശമന സേനാംഗങ്ങള്‍ക്ക് ഗുരുതരമല്ലാത്ത പൊള്ളലേറ്റു. വെള്ളിയാഴ്ച രാവിലെയാണ് ഇലക്ട്രിക്കല്‍ കേബിള്‍, വീട്ടുസാധനങ്ങള്‍ എന്നിവ സൂക്ഷിച്ച സ്‌ക്രാപ് യാര്‍ഡില്‍ തീപിടിത്തമുണ്ടായത്. അധികൃതരുടെ സമയോചിതമായ ഇടപെടല്‍ മൂലം സമീപമുള്ള സ്റ്റോറുകളിലേക്ക് തീ പടരുന്നത് തടയാനായി. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചു. 

കുവൈത്തില്‍ ഒരു മാസത്തിനിടെ വാഹനാപകടത്തില്‍ മരണപ്പെടുന്നത് 26 പേര്‍

അന്താരാഷ്ട്ര ബ്രാന്‍ഡിന്റെ വ്യാജ ഉല്‍പ്പന്നങ്ങള്‍ കുവൈത്തില്‍ പിടികൂടി

കുവൈത്ത് സിറ്റി: കുവൈത്തില്‍ അന്താരാഷ്ട്ര ബ്രാന്‍ഡിന്റെ വ്യാജ ഉല്‍പ്പന്നങ്ങള്‍ പിടികൂടി. വാണിജ്യ മന്ത്രാലയ ഉദ്യോഗസ്ഥര്‍ സുലൈബിയയിലെ സംഭരണ കേന്ദ്രത്തില്‍ നടത്തിയ പരിശോധനയിലാണ് വ്യാജ ഓയില്‍ ഫില്‍ട്ടറുകള്‍ പിടികൂടിയത്. 

ബ്രാന്‍ഡുകളുടെ വ്യാജ ഉല്‍പ്പന്നങ്ങള്‍ രാജ്യത്തേക്ക് കടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടികളെടുക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. രാജ്യത്ത് ട്രേഡ് മാര്‍ക്ക് മോഷണം സംബന്ധിച്ച് നിരവധി പരാതികള്‍ ലഭിക്കുന്നുണ്ട്. രാജ്യത്തെ നിയമവ്യവസ്ഥ പ്രകാരം ഇതിന് ഒന്നു മുതല്‍ മൂന്നു വര്‍ഷം വരെ തടവ് ലഭിക്കും.

ആഘോഷക്കാലത്തെ ആകാശക്കൊള്ളയ്‍ക്ക് അറുതിയില്ല; നാട്ടിലെത്തി തിരിച്ച് പോകാന്‍ പ്രവാസിക്ക് ലക്ഷങ്ങള്‍ വേണം

റോഡിലൂടെ നഗ്നനായി നടന്ന ഇന്ത്യക്കാരന്‍ കുവൈത്തില്‍ പിടിയില്‍

കുവൈത്ത് സിറ്റി: കുവൈത്തിലെ റോഡിലൂടെ നഗ്നനായി നടന്ന ഇന്ത്യക്കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം ഫഹാഹീലിലായിരുന്നു സംഭവം. ഹൈവേയിലൂടെ ഒരാള്‍ വസ്‍ത്രമൊന്നുമില്ലാതെ നടക്കുന്നുവെന്ന് നിരവധിപ്പേര്‍ ആഭ്യന്തര മന്ത്രാലയത്തില്‍ റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു.

വിവരം ലഭിച്ചതനുസരിച്ച് പൊലീസ് പട്രോള്‍ സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. നഗ്നനായി നടന്ന ഇന്ത്യക്കാരന്‍ പല സ്ഥലങ്ങളിലായി അലഞ്ഞുതിരിയുകയായിരുന്നു. ഇയാള്‍ ശരിയായ മാനസിക നിലയില്‍ ആയിരുന്നില്ലെന്നാണ് പെരുമാറ്റത്തില്‍ നിന്ന് മനസിലായതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തു. സുരക്ഷാ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്‍ത ശേഷം തുടര്‍ നടപടികള്‍ക്കായി ഇയാളെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാനായി ഇയാളെ മെഡിക്കല്‍ ടെസ്റ്റിന് വിധേയമാക്കും. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‍തിട്ടുണ്ട്.