തീ സമീപപ്രദേശങ്ങളിലേക്ക് പടരുന്നത് തടഞ്ഞ സിവില്‍ ഡിഫന്‍സ് സംഘം ആര്‍ക്കും പരിക്കേല്‍ക്കാതെ തന്നെ തീപിടിത്തം നിയന്ത്രണവിധേയമാക്കി.

മസ്‌കറ്റ്: ഒമാനിലെ തെക്കന്‍ അല്‍ ബത്തിന ഗവര്‍ണറേറ്റിലെ ഒരു വെയര്‍ഹൗസില്‍ തീപിടിത്തം. ബര്‍ക്ക വിലായത്തിലാണ് തീപിടിത്തമുണ്ടായത്. തെക്കന്‍ അല്‍ ബത്തിന ഗവര്‍ണറേറ്റില്‍ നിന്നുള്ള സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് സംഘം തീ നിയന്ത്രണവിധേയമാക്കിയതായി അധികൃതര്‍ അറിയിച്ചു. തീ സമീപപ്രദേശങ്ങളിലേക്ക് പടരുന്നത് തടഞ്ഞ സിവില്‍ ഡിഫന്‍സ് സംഘം ആര്‍ക്കും പരിക്കേല്‍ക്കാതെ തന്നെ തീപിടിത്തം നിയന്ത്രണവിധേയമാക്കി.

സൗദിയില്‍ ഇലക്ട്രോണിക് ഷോപ്പിന്റെ ഗോഡൗണിൽ തീപിടുത്തം; പ്രവാസി മലയാളി മരിച്ചു

ഒമാനില്‍ ബസപകടം; അഞ്ചു മരണം, 14 പേര്‍ക്ക് പരിക്ക്

മസ്‌കറ്റ്: ഒമാനിലെ ദാഖിലിയ ഗവര്‍ണറേറ്റിലുണ്ടായ ബസപകടത്തില്‍ അഞ്ചു പേര്‍ മരിച്ചു. അപകടത്തില്‍ 14 പേര്‍ക്ക് പരിക്കേറ്റതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. ശനിയാഴ്ച രാവിലെ അല്‍ ഹംറ വിലായത്തിലെ ജബല്‍ ശര്‍ഖിലായിരുന്നു അപകടമുണ്ടായത്. 19 പേരാണ് ബസിലുണ്ടായിരുന്നത്. ബസ് താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടം. പരിക്കേറ്റവരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

ഗള്‍ഫ് കറന്‍സികളുടെ മൂല്യം സര്‍വകാല റെക്കോര്‍ഡില്‍ തുടരുന്നു; പരമാവധി ഉപയോഗപ്പെടുത്താന്‍ പ്രവാസികളുടെ തിരക്ക്

ഇന്റര്‍നെറ്റ് കണക്ഷന്‍ മറ്റുള്ളവരുമായി പങ്കുവെയ്‍ക്കരുത്; ഒമാനില്‍ മുന്നറിയിപ്പുമായി അധികൃതര്‍

മസ്‍കത്ത്: ഇന്റര്‍നെറ്റ് കണക്ഷന്‍ അയല്‍വാസികളുമായും മറ്റള്ളവരുമായും പങ്കുവെയ്‍ക്കരുതെന്ന് ഒമാന്‍ ടെലികമ്മ്യൂണിക്കേഷന്‍സ് റെഗുലേറ്ററി അതോറിറ്റി. നിരവധി പ്രശ്ന സാധ്യതകള്‍ ഇതില്‍ അടങ്ങിയിട്ടുണ്ടെന്നും കണക്ഷന്റെ യഥാര്‍ത്ഥ ഉടമയ്‍ക്ക് നിയമപരമായ ബാധ്യതകളുണ്ടാവുമെന്നും അധികൃതര്‍ ഓര്‍മിപ്പിച്ചു.

വയര്‍ലെസ് നെറ്റ്‍വര്‍ക്കുകളിലെ സാങ്കേതിക പ്രശ്‍നങ്ങള്‍ക്ക് പുറമെ ഒരു കണക്ഷന്‍ നിരവധിപ്പേര്‍ പങ്കുവെച്ച് ഉപയോഗിക്കുന്നത് ആ പ്രദേശത്തെ മറ്റുള്ളവരുടെ ഇന്റര്‍നെറ്റ് സേവനത്തിന്റെ ഗുണനിലവാരത്തെയും വേഗതയെയും ബാധിക്കും. ഒപ്പം വിവരങ്ങളുടെ സുരക്ഷ ഉറപ്പാക്കാനാവാത്തത് പോലുള്ള മറ്റ് സങ്കീര്‍ണതകളും ഇതില്‍ ഒളിഞ്ഞിരിക്കുന്നു. ഇന്റര്‍നെറ്റ് ദുരുപയോഗം ചെയ്യപ്പെടാനും കണക്ഷനുകള്‍ തട്ടിപ്പുകള്‍ക്കായോ സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കായോ ഉപയോഗിക്കപ്പെടാനും സാധ്യതയുണ്ട്. ഇത്തരം നെറ്റ്‍വര്‍ക്കുകള്‍ മതിയായ ലൈസന്‍സില്ലാതെയാണ് സ്ഥാപിക്കുന്നതെങ്കില്‍ കണക്ഷന്റെ ഉടമ നിയമ നടപടികള്‍ നേരിടേണ്ടി വന്നേക്കും. ഒപ്പം കണക്ഷന്‍ പങ്കുവെയ്‍ക്കാനായി ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ അവയുടെ സുരക്ഷിതമായ പരിധികളിലല്ല ഉപയോഗിക്കപ്പെടുന്നതെങ്കില്‍ ഗുരുതരമായ സുരക്ഷാ പ്രശ്നങ്ങള്‍ക്ക് വരെ കാണമാവുമെന്നും അധികൃതര്‍ ഓര്‍മിപ്പിച്ചു.