തീപിടിത്തത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും അഗ്നിശമന സേന സംഘമെത്തി തീ നിയന്ത്രണവിധേയമാക്കിയതായും സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി അറിയിച്ചു.
മസ്‌കറ്റ്: ഒമാനിലെ അല്‍ ദാഖിലിയ ഗവര്‍ണറേറ്റിലെ തുറസ്സായ സ്ഥലത്ത് തീപിടിത്തം. നിസ്വ വിലായത്തിലെ പുല്‍ത്തകിടിയിലാണ് തീ പടര്‍ന്നു പിടിച്ചത്. തീപിടിത്തത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും അഗ്നിശമന സേന സംഘമെത്തി തീ നിയന്ത്രണവിധേയമാക്കിയതായും സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി അറിയിച്ചു.
നിയമ ലംഘനം; ഒമാനില്‍ നിരവധി മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്തു
മസ്കറ്റ്: രാജ്യത്തെ മത്സ്യബന്ധന നിയമങ്ങള്‍ ലംഘിച്ചെന്നാരോപിച്ച് ഒമാനില്‍ ഇരുപതിലധികം മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്‍തു. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് അഗ്രികള്‍ച്ചറല്‍ വെല്‍ത്ത് ഫിഷറീസ് ആന്റ് വാട്ടര്‍ റിസോഴ്‍സസിന്റെ നേതൃത്വത്തില്‍ ദോഫാര്‍ ഗവര്‍ണറേറ്റിലായിരുന്നു പരിശോധന. ഗവര്‍ണറേറ്റിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി നിയമലംഘനങ്ങള്‍ കണ്ടെത്തിയതായി അധികൃതര്‍ പുറത്തിറക്കിയ പ്രസ്‍താവനയില്‍ അറിയിച്ചു. നമ്പറുകളില്ലാത്ത നാല് മത്സ്യബന്ധന ബോട്ടുകളില്‍ നിന്ന് 18 തൊഴിലാളികളെ അറസ്റ്റ് ചെയ്‍തു. നിയമ വിരുദ്ധമായി മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന ഉപകരണങ്ങളും ലൈസന്‍സില്ലാത്ത വലകളും പിടിച്ചെടുത്തിട്ടുണ്ട്. അറസ്റ്റിലായ എല്ലാവര്‍ക്കുമെതിരെ തുടര്‍ നടപടികള്‍ സ്വീകരിച്ചതായും അധികൃതര്‍ അറിയിച്ചു.
ഒമാനില്‍ കടലില്‍ കാണാതായ യുവാക്കളെ കണ്ടെത്താനായില്ല
അശ്ലീല വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചു; ഒമാനില്‍ രണ്ട് പേര്‍ അറസ്റ്റില്‍
മസ്‍കത്ത്: അശ്ലീല വീഡിയോ ക്ലിപ്പുകള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പങ്കുവെച്ച രണ്ട് പേരെ അറസ്റ്റ് ചെയ്‍തതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. ഇരുവരും അശ്ലീല വീഡിയോകളുടെ വില്‍പന പ്രോത്സാഹിപ്പിച്ചതായും റോയല്‍ ഒമാന്‍ പൊലീസ് പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു.
അറസ്റ്റിലായ രണ്ട് പേരും അശ്ലീല വീഡിയോ ദൃശ്യങ്ങള്‍ ചിത്രീകരിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നുവെന്നും ഇത്തരം വീഡിയോകള്‍ വില്‍പന നടത്തുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. അറസ്റ്റിലായവര്‍ ഏത് രാജ്യക്കാരാണെന്നത് ഉള്‍പ്പെടെയുള്ള വിശദ വിവരങ്ങളൊന്നും റോയല്‍ ഒമാന്‍ പൊലീസ് പുറത്തിറക്കിയ ഔദ്യോഗിക പ്രസ്‍താവനയില്‍ വെളിപ്പെടുത്തിയിട്ടില്ല.
പൊതുമര്യാദകളും സാമൂഹിക മൂല്യങ്ങളും രാജ്യത്തെ എല്ലാവരും പാലിക്കണമെന്നും സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കുമ്പോള്‍ പ്രത്യേകിച്ചും ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നും റോയല്‍ ഒമാന്‍ പൊലീസ് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. പോണ്‍ വീഡിയോകള്‍ ഒമാനില്‍ പൂര്‍ണമായി നിയമ വിരുദ്ധമാണ്. ഓണ്‍ലൈനിലൂടെയോ അതല്ലാത്ത മറ്റേതെങ്കിലും മാര്‍ഗങ്ങളിലൂടെയോ ഇത്തരം ദൃശ്യങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് ഒമാന്‍ പബ്ലിക് പ്രോസിക്യൂഷന്‍ നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
