തിങ്കളാഴ്ച വൈകീട്ടാണ് സ്ഥാപനത്തില്‍ തീ പടര്‍ന്നുപിടിച്ചത്. മണിക്കൂറുകള്‍ നീണ്ട കഠിന ശ്രമങ്ങളിലൂടെ സിവില്‍ ഡിഫന്‍സ് തീയണച്ചു.

റിയാദ്: സൗദി തലസ്ഥാന നഗരത്തിലെ വ്യവസായ പ്രദേശത്തെ ഒരു ഗോഡൗണില്‍ തീപിടിത്തം. റിയാദ് ഉമ്മുശുആല്‍ ഡിസ്ട്രിക്ടില്‍ പ്രവര്‍ത്തിക്കുന്ന ഗോഡൗണിലാണ് വന്‍ അഗ്‌നിബാധ.

തിങ്കളാഴ്ച വൈകീട്ടാണ് സ്ഥാപനത്തില്‍ തീ പടര്‍ന്നുപിടിച്ചത്. മണിക്കൂറുകള്‍ നീണ്ട കഠിന ശ്രമങ്ങളിലൂടെ സിവില്‍ ഡിഫന്‍സ് തീയണച്ചു. ആര്‍ക്കും പരിക്കില്ല. കഴിഞ്ഞ ദിവസം റിയാദ് അല്‍റവാബി ഡിസ്ട്രിക്ടില്‍ വിദ്യാഭ്യാസ മന്ത്രാലയത്തിനു കീഴില്‍ പാഠപുസ്തകങ്ങള്‍ സൂക്ഷിക്കുന്ന ഗോഡൗണിലും അഗ്‌നിബാധയുണ്ടായിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona