Asianet News MalayalamAsianet News Malayalam

കുവൈത്തില്‍ അപ്പാർട്ട്മെന്‍റില്‍ തീപിടിത്തം; ഒരു മരണം

അഞ്ചാം നിലയിൽ തീ നിയന്ത്രണവിധേയമാക്കിയതിനാല്‍ കൂടുതൽ അപകടങ്ങൾ ഒഴിവായി.

fire erupts at Maidan Hawalli apartment  in kuwait
Author
First Published Jan 26, 2024, 5:03 PM IST

കുവൈത്ത് സിറ്റി: കുവൈത്തില്‍ മൈദാൻ ഹവല്ലി പ്രദേശത്തെ ഒരു അപ്പാർട്ട്മെൻറ് കെട്ടിടത്തില്‍ തീപിടിത്തം. തീപിടിത്തത്തില്‍ ഒരാൾ മരിച്ചു. സാൽമിയ, ഹവല്ലി, അൽ-ഹിലാലി കേന്ദ്രങ്ങളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ ഉടൻ എത്തിയെങ്കിലും അപകടത്തിൽപ്പെട്ടയാളുടെ ജീവൻ രക്ഷിക്കാനായില്ല. 

അഞ്ചാം നിലയിൽ തീ നിയന്ത്രണ വിധേയമാക്കിയതിനാല്‍ കൂടുതൽ അപകടങ്ങൾ ഒഴിവായി. കെട്ടിടത്തിൽ നിന്ന് താമസക്കാരെ സുരക്ഷിതമായി ഒഴിപ്പിക്കാനും സാധിച്ചു. കൂടുതൽ സ്ഥലങ്ങളിലേക്ക് തീ പടരുന്നതും തടയാനായി. തീപിടിത്തത്തിന്‍റെ കാരണം കണ്ടെത്താന്‍ അന്വേഷണം നടത്തുമെന്ന് അ​ഗ്നിശമന സേന അറിയിച്ചു.

Read Also - ഇല്ലാത്ത രോഗത്തിന് 12 വര്‍ഷം മരുന്ന് കഴിച്ചു, ഫലം വന്ധ്യതയും കാഴ്ചക്കുറവും! നഷ്ടപരിഹാരം തേടി യുവാവ് കോടതിയിൽ

പരിശോധനകള്‍ കൂടുതല്‍ ശക്തമാക്കി; നിയമലംഘകരായ 120 പ്രവാസികള്‍ അറസ്റ്റിൽ

കുവൈത്ത് സിറ്റി: കുവൈത്തില്‍ നിയമ ലംഘകരെ കണ്ടെത്താനുള്ള പരിശോധനകള്‍ ശക്തമായി തുടരുന്നു. വിവിധ പ്രദേശങ്ങളിൽ രാവിലെയും വൈകുന്നേരവും നടത്തുന്ന സുരക്ഷാ ക്യാമ്പയിനുകള്‍ അധികൃതര്‍ വര്‍ധിപ്പിച്ചു. 120 പ്രവാസികളാണ് അറസ്റ്റിലായത്. 

ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റെസിഡൻസി അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻസിലെ കൺട്രോൾ ആൻഡ് കോർഡിനേഷൻ ഡിപ്പാർട്ട്‌മെന്റ്, ഫോളോ-അപ്പ് ഡിപ്പാർട്ട്‌മെന്റ്, സംയുക്ത കമ്മിറ്റി എന്നിവ സംയുക്തമായി ജലീബ് അല്‍ ഷുവൈക്ക്, ഫർവാനിയ, ഫഹാഹീൽ എന്നിവിടങ്ങളില്‍ പരിശോധന നടത്തിയിരുന്നു. റെസിഡൻസി, തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചതിനാണ് 120 പ്രവാസികള്‍ അറസ്റ്റിലായത്. കസ്റ്റഡിയിലെടുത്തവരിൽ അനധികൃതമായി ഗാർഹിക സേവനങ്ങൾ നൽകുന്ന വ്യാജ ഓഫീസുമായി ബന്ധപ്പെട്ടവരും ഉള്‍പ്പെടുന്നുണ്ട്. ഡെയ്‍ലി വർക്കേഴ്സും  മൂന്ന് നിയമലംഘകരും പിടിയിലായിട്ടുണ്ട്. അറസ്റ്റിലാവര്‍ക്കെതിരെ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് കൈമാറി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

Latest Videos
Follow Us:
Download App:
  • android
  • ios