മണിക്കൂറുകളോളം നീണ്ട ശ്രമങ്ങള്‍ക്കെടുവില്‍ സൗദി സിവില്‍ ഡിഫന്‍സിന്റെ നേതൃത്വത്തിലാണ് തീ അണച്ചത്. ഇന്നലെ വൈകുന്നേരത്തോടെയാണ് തീ പൂര്‍ണമായും കെടുത്തി സാധാരണ നിലയിലേക്ക് എത്തിച്ചത്.

റിയാദ്: സൗദി കിഴക്കന്‍ പ്രവിശ്യയിലെ പ്രശസ്തമായ വ്യാപാര സമുച്ചയത്തില്‍ ഇന്നലെയുണ്ടായ തീ കെടുത്തി. അല്‍ഖോബാറിലെ ദഹ്‌റാന്‍ മാള്‍ സമുച്ചയത്തില്‍ വെള്ളിയാഴ്ച രാവിലെയാണ് അഗ്‌നിബാധയുണ്ടായത്.

അവധി ദിവസമായതിനാല്‍ ആളാപായമുണ്ടായില്ല. എന്നാല്‍ കോടിക്കണക്കിന് റിയാലിലെ നാശനഷ്ടമുണ്ടായി. മണിക്കൂറുകളോളം നീണ്ട ശ്രമങ്ങള്‍ക്കെടുവില്‍ സൗദി സിവില്‍ ഡിഫന്‍സിന്റെ നേതൃത്വത്തിലാണ് തീ അണച്ചത്.

ഇന്നലെ വൈകുന്നേരത്തോടെയാണ് തീ പൂര്‍ണമായും കെടുത്തി സാധാരണ നിലയിലേക്ക് എത്തിച്ചത്. മാളിന്റെ പ്രധാനഭാഗങ്ങളിലെല്ലാം തീ പടര്‍ന്നു. കടുത്ത പുകപടലങ്ങള്‍ കിലോമീറ്ററുകളോളം ദൂരത്തേക്ക് വരെ അന്തരീക്ഷത്തില്‍ വ്യാപിച്ചിരുന്നു. തീപിടുത്തമുണ്ടായതിന്റെ കാരണം വ്യക്തമായിട്ടില്ല. പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയാണ്.