വിവരം ലഭിച്ചയുടന്‍ തന്നെ മസ്‍കത്ത് ഗവര്‍ണറേറ്റിലെ സിവില്‍ ഡിഫന്‍സില്‍ നിന്നുള്ള അഗ്നിശമന സേനാ അംഗങ്ങള്‍ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കിയെന്ന് സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് അതോറിറ്റി പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. 

മസ്‍കത്ത്: ഒമാനിലെ മസ്‍കത്ത് ഗവര്‍ണറേറ്റില്‍ വീടിന് തീപിടിച്ചു. സീബ് വിലായത്തിലെ ദക്ഷിണ മാബിലയിലായിരുന്നു അപകടം. തീപിടുത്തം സംബന്ധിച്ച വിവരം ലഭിച്ചയുടന്‍ തന്നെ മസ്‍കത്ത് ഗവര്‍ണറേറ്റ് സിവില്‍ ഡിഫന്‍സില്‍ നിന്നുള്ള അഗ്നിശമന സേനാ അംഗങ്ങള്‍ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കിയെന്ന് സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് അതോറിറ്റി പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍.

Read also:  അപകട ശേഷം വാഹനം നിര്‍ത്താതെ പോയി; പ്രവാസി ഡ്രൈവറെ പിടികൂടി പൊലീസ്

തീപിടുത്തം പോലുള്ള അപകടങ്ങള്‍ ഒഴിവാക്കുന്നതിനായി വീടുകളില്‍ സ്‍മോക്ക് സെന്‍സറുകളും ഗ്യാസ് ലീക്ക് കണ്ടെത്തുന്നതിനുള്ള ഉപകരണങ്ങളും ഘടിപ്പിക്കാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണമെന്നും വീട്ടുപകരണങ്ങള്‍ അവയുടെ ഉപയോഗം കഴിഞ്ഞ ഉടനെ ഓഫ് ചെയ്ത് വെയ്ക്കണമെന്നും സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് അതോറിറ്റി സോഷ്യല്‍ മീഡിയയിലൂടെ പുറത്തിറക്കിയ അറിയിപ്പില്‍ ആവശ്യപ്പെട്ടു.

Scroll to load tweet…

Read also: യുഎഇയില്‍ പള്ളിയ്ക്ക് മുന്നിലെ പാര്‍ക്കിങ് സ്ഥലത്തെച്ചൊല്ലി തര്‍ക്കം; പ്രവാസിയെ മര്‍ദിച്ച സംഭവത്തില്‍ ശിക്ഷ വിധിച്ചു