സിവില്‍ ഡിഫന്‍സ് സംഘം തീ നിയന്ത്രണ വിധേയമാക്കിയ ശേഷം അപകടസ്ഥലത്ത് ചൂട് കുറയ്ക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചു. 

അബുദാബി: യുഎഇയിലെ ഫാക്ടറിയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം. അബുദാബി ഇന്‍ഡസ്‍ട്രിയല്‍ സോണില്‍ അല്‍ മഫ്റഖ് ഏരിയയിലായിരുന്നു സംഭവം. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതായി അബുദാബി പൊലീസ് ഓപ്പറേഷന്‍സ് സെന്ററില്‍ വിവരം ലഭിച്ച ഉടന്‍ തന്നെ വിവിധ സുരക്ഷാ വിഭാഗങ്ങള്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം തുടങ്ങിയെന്നും സംഭവത്തില്‍ പ്രാഥമിക അന്വേഷണം നടക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു. സിവില്‍ ഡിഫന്‍സ് സംഘം തീ നിയന്ത്രണ വിധേയമാക്കിയ ശേഷം അപകടസ്ഥലത്ത് ചൂട് കുറയ്ക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചു. അതേസമയം ഔദ്യോഗിക സ്രോതസുകളില്‍ നിന്ന് മാത്രമേ വിവരങ്ങള്‍ ശേഖരിക്കാവൂ എന്നും തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും അബുദാബി പൊലീസ് അറിയിച്ചു.

Scroll to load tweet…

Read also:  സ്വദേശിവത്കരണം പാലിച്ചില്ലെങ്കില്‍ കമ്പനികള്‍ക്ക് വന്‍തുക പിഴ; വ്യാജ കണക്കുകള്‍ നല്‍കിയാലും കുടുങ്ങും

ഷാര്‍ജയില്‍ എംബാമിങ് സെന്റര്‍ തുറക്കുന്നു; നടപടിക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷ
ഷാര്‍ജ: യുഎഇയിലെ ഷാര്‍ജയിൽ മൃതദേഹങ്ങളുടെ എംബാമിങ്ങിന് സൗകര്യമൊരുങ്ങുന്നു. ഷാര്‍ജ വിമാനത്താവളത്തിന് സമീപമാണ് പുതിയ എംബാമിങ് കേന്ദ്രം തുറക്കുന്നത്. ഒക്ടോബര്‍ പകുതിയോടെ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

യുഎഇയുടെ വടക്കൻ എമിറേറ്റുകളായ ഷാര്‍ജ, അജ്മാൻ, ഉമ്മുൽ ഖുവൈൻ, ഫുജൈറ എന്നിവിടങ്ങളിൽ മരണമടയുന്ന പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്ന നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ ഷാര്‍ജയിൽ എംബാമിങ് കേന്ദ്രം തുറക്കുന്നതോടെ സാധിക്കും. യുഎഇയിലെ മറ്റ് എംബാമിങ് സെന്ററുകളിലേതിനേക്കാൾ കുറഞ്ഞ നിരക്കായിരിക്കും ഇവിടെയെന്നാണ് സൂചനകൾ.