ചെറിയ പെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായാണ് ഇന്ന് രാത്രി വിവിധ സ്ഥലങ്ങളില്‍ വെടിക്കെട്ട് പ്രദര്‍ശനം ഉണ്ടാകുക. 

റിയാദ്: ചെറിയ പെരുന്നാൾ ആഘോഷത്തിന്‍റെ ഭാഗമായി സൗദി അറേബ്യയുടെ വിവിധ പ്രദേശങ്ങളില്‍ ഇന്ന് വെടിക്കെട്ട് ഉണ്ടാകുമെന്ന് ജനറല്‍ എന്‍റര്‍ടെയ്ന്‍മെന്‍റ് അതോറിറ്റി അറിയിച്ചു. രാത്രി ഒമ്പത് മണിക്കാണ് വെടിക്കെട്ട് പ്രദര്‍ശനം.

റിയാദില്‍ ബൊളിവാർഡ് വേൾഡ് ഏരിയയിലും, ജിദ്ദയിലെ ജിദ്ദ പ്രൊമെനേഡിലും, ദമാമിലെ കടൽത്തീരത്തും വെടിക്കെട്ട് പ്രദർശനങ്ങൾ നടക്കും. അബഹയില്‍ ഹില്‍പാര്‍ക്ക്, തായിഫില്‍ റദ്ഫ് പാര്‍ക്ക്, ഹായില്‍ അല്‍ സലാം പാര്‍ക്ക്, ജിസാനില്‍ വടക്കന്‍ കോര്‍ണിഷ്, തബൂക്കില്‍ തബൂക്ക് പാര്‍ക്ക്, അല്‍ബാഹയില്‍ പ്രിന്‍സ് ഹസാം പാര്‍ക്ക്, അറാറില്‍ പബ്ലിക് പാര്‍ക്ക്, സകാകയില്‍ കിങ് അബ്ദുള്ള കള്‍ച്ചറല്‍ സെന്‍റര്‍, ബുറൈദയില്‍ കിങ് അബ്ദുുള്ള പാര്‍ക്ക്, മദീനയില്‍ കിങ് ഫഹദ് പാര്‍ക്ക്, നജ്റാനില്‍ പ്രിന്‍സ് ഹദ്ലൂല്‍ സിറ്റിക്ക് സമീപം എന്നിവിടങ്ങളിലാണ് വെടിക്കെട്ട് നടക്കുക. 

Read Also -  ചെറിയ പെരുന്നാൾ ആശംസകൾ നേര്‍ന്ന് യുഎഇ നേതാക്കൾ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം