Asianet News MalayalamAsianet News Malayalam

മസ്കത്തിലെ ഇന്ത്യൻ എംബസി ഒരുങ്ങി ; ഒമാനിലെ പ്രവാസികള്‍ക്കായി ആദ്യ വിമാനം ശനിയാഴ്ച

ഒമാനിൽ  നിന്നും  കൊച്ചിയിലേക്കുള്ള  ആദ്യ വിമാനം  മെയ്  ഒൻപതിന് ശനിയാഴ്ച്ചയെന്നു  മസ്കറ്റ് ഇന്ത്യൻ സ്ഥാനപതി കാര്യാലയം.

first flight from Oman to Kochi on Saturday indian embassy said
Author
Oman, First Published May 5, 2020, 9:51 PM IST

മസ്കത്ത്: ഒമാനിൽ  നിന്നും  കൊച്ചിയിലേക്കുള്ള  ആദ്യ വിമാനം  മെയ്  ഒൻപതിന് ശനിയാഴ്ച്ചയെന്ന്  മസ്കത്ത് ഇന്ത്യൻ സ്ഥാനപതി കാര്യാലയം. പട്ടിക തയ്യാറിക്കഴിഞ്ഞാൽ ഉടൻ  യാത്രക്കാരുമായി  ബന്ധപ്പെടുമെന്നും  എംബസി ഇന്ന് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി .

കൊവിഡ് 19  മൂലം  പ്രതിസന്ധിയിലായി  മസ്കത്തില്‍ കുടുങ്ങി കിടക്കുന്ന  മലയാളികളുമായുള്ള ആദ്യ വിമാനം  മെയ് ഒമ്പത്  ശനിയാഴ്ചയാണ്  മസ്കറ്റിൽ നിന്നും കൊച്ചിയിലേക്ക്  പുറപ്പെടുക. മസ്കറ്റിൽ  നിന്നുള്ള   രണ്ടാമത്തെ വിമാനം മെയ് 12   ചൊവാഴ്ച   ചെന്നൈയിലേക്ക്  യാത്ര തിരിക്കുമെന്നും  മസ്കറ്റ്  ഇന്ത്യൻ  എംബസി ഇന്ന് പുറത്തിറക്കിയ വാർത്താകുറിപ്പിൽ  വ്യക്തമാക്കി.

അടിയന്തര  വൈദ്യ ചികിത്സ ആവശ്യമുള്ളവർ, ഗർഭിണികൾ, ദുരിതത്തിലായ തൊഴിലാളികൾ, മുതിർന്ന പൗരന്മാർ,  ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന പ്രവാസികൾ  എന്നിവർക്കായിരിക്കും  മുൻഗണന  നൽകുന്നെതെന്നും  എമ്പസിയുടെ അറിയിപ്പിൽ പറയുന്നു. മസ്‌കത്തിലെ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയം  തയ്യാറാക്കുന്ന  പട്ടിക  പ്രകാരം എയർ ഇന്ത്യ ഓഫീസുകളിൽ നിന്നാണ് യാത്രക്കുള്ള  ടിക്കറ്റ് ലഭിക്കുക.

യാത്രക്ക് തയ്യാറാകേണ്ടവരെ മസ്കത്ത്  എംബസിയിൽ നിന്ന് ഫോൺ  മുഖേനയോ അല്ലെങ്കിൽ ഇ-മെയിൽ വഴിയോ ബന്ധപ്പെടുമെന്നും  വാർത്താക്കുറിപ്പിൽ പറയുന്നു. മടക്ക യാത്രക്കായി ധാരാളം പ്രവാസികൾ  ഇതിനകം  എംബസിയിൽ പേര്  രെജിസ്റ്റർ ചെയ്തു കഴിഞ്ഞുവെന്നും  അതിനാൽ  ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലേക്കുള്ള   വിമാന സർവീസുകളുടെ വിശദാംശങ്ങൾ  പുറകാലെ അറിയിക്കുമെന്നും  വാർത്താക്കുറുപ്പിലൂടെ മസ്ക്കത്തിലെ ഇന്ത്യൻ എംബസി  വ്യക്തമാക്കിയിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios