ഇവരുടെ പക്കല്‍ നിന്നും 'ഖാട്ട്' എന്ന മയക്കുമരുന്നിന്റെ 299 പാക്കേജുകളാണ് ഒമാന്‍ കോസ്റ്റല്‍ ഗാര്‍ഡ് കണ്ടെത്തിയത്. ആഫ്രിക്കന്‍, അറേബ്യന്‍ മേഖലകളില്‍ വളരുന്ന കഞ്ചാവിനോട് സാമ്യമുള്ള ചെടിയാണ് 'ഖാട്ട്'.

സലാല: ഒമാനില്‍(Oman) മയക്കുമരുന്ന് കള്ളക്കടത്ത് (drug smuggling)നടത്തുവാന്‍ ശ്രമിച്ച അഞ്ച് ആഫ്രിക്കന്‍ പൗരന്മാര്‍ പൊലീസ് പിടിയില്‍. ഒമാന്‍ റോയല്‍ ആര്‍മിയുടെ സഹകരണത്തോടു കൂടിയാണ് റോയല്‍ ഒമാന്‍ പൊലീസ് രാജ്യത്തേക്ക് ഞുഴഞ്ഞു കയറുവാന്‍ ശ്രമിച്ച അഞ്ച് പേരെ ദോഫാര്‍ ഗവര്‍ണറേറ്റില്‍ പിടികൂടിയത്.

ഇവരുടെ പക്കല്‍ നിന്നും 'ഖാട്ട്' എന്ന മയക്കുമരുന്നിന്റെ 299 പാക്കേജുകളാണ് ഒമാന്‍ കോസ്റ്റല്‍ ഗാര്‍ഡ് കണ്ടെത്തിയത്. ആഫ്രിക്കന്‍, അറേബ്യന്‍ മേഖലകളില്‍ വളരുന്ന കഞ്ചാവിനോട് സാമ്യമുള്ള ചെടിയാണ് 'ഖാട്ട്'. ഇവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ചതായും റോയല്‍ ഒമാന്‍ പൊലീസിന്റെ അറിയിപ്പില്‍ പറയുന്നു.

Scroll to load tweet…