പണവും വിലപിടിപ്പുള്ള ലോഹങ്ങളും കൊണ്ടുപോകുന്ന വാഹനങ്ങളിൽ അഞ്ച് ക്യാമറകൾ വേണം. വാഹനത്തിന് അഞ്ച് ആന്തരികവും ബാഹ്യവുമായ നിരീക്ഷണ കാമറകളും വാഹനത്തിന്‍റെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന നഗരത്തിൽ ഒരു നിയന്ത്രണ, നിരീക്ഷണ മുറിയും ഉണ്ടായിരിക്കണമെന്ന് വ്യവസ്ഥയിലുണ്ട്.

റിയാദ്: പണവും വിലയേറിയ ലോഹങ്ങളും കൊണ്ടുപോകുന്ന വാഹനങ്ങളിൽ അഞ്ച് നിരീക്ഷണ കാമറകൾ വേണമെന്ന് സൗദി അറേബ്യയിൽ വ്യവസ്ഥ. പണം, വിലയേറിയ ലോഹങ്ങൾ, വിലപിടിപ്പുള്ള രേഖകൾ എന്നിവ കൊണ്ടുപോകാനുള്ള വാഹനങ്ങൾക്കുള്ള ചട്ടങ്ങൾ ഭേദഗതി ചെയ്യാൻ പൊതു സുരക്ഷാ വകുപ്പ് ആണ് നിർദേശിച്ചത്.

വാഹനത്തിന് അഞ്ച് ആന്തരികവും ബാഹ്യവുമായ നിരീക്ഷണ കാമറകളും വാഹനത്തിന്‍റെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന നഗരത്തിൽ ഒരു നിയന്ത്രണ, നിരീക്ഷണ മുറിയും ഉണ്ടായിരിക്കണമെന്ന് വ്യവസ്ഥയിലുണ്ട്. ഇത് വകുപ്പിന് വാഹനങ്ങൾ കണ്ടെത്താനും ആവശ്യമുള്ളപ്പോൾ അവ നിർത്താനും വാഹനത്തിനകത്തും പുറത്തും കാമറ റെക്കോർഡിങുകൾ അവലോകനം ചെയ്യാനും 90 ദിവസത്തിൽ കുറയാത്ത റെക്കോർഡിങ് കാലയളവ് നിലനിർത്താനും ആവശ്യമുള്ളപ്പോൾ മറ്റേതെങ്കിലും സ്ഥാപനവുമായി ബന്ധപ്പെടാനും കഴിയുന്നതിനാണ്. 13 വർഷത്തോളം നിരീക്ഷിച്ചതിന്റെ അടിസ്ഥാനത്തിലാണ് പണം, വിലയേറിയ ലോഹങ്ങൾ, വിലപ്പെട്ട രേഖകൾ എന്നിവയുടെ നീക്കം മെച്ചപ്പെടുത്തുന്നതിന് പുതിയ വ്യവസ്ഥകൾ പൊതുസുരക്ഷ വകുപ്പ് നിർദേശിച്ചത്.