മിസൈലിന്റെ ഭാഗങ്ങള്‍ വീണ് രണ്ട് വീടുകള്‍ക്കും ഒരു പലചരക്ക് കട, മൂന്ന് കാറുകള്‍ എന്നിവയ്ക്കും കേടുപാടുകള്‍ സംഭവിച്ചു.

ജിസാന്‍: സൗദി അറേബ്യയില്‍ ഹൂതികള്‍ നടത്തിയ വ്യോമാക്രമണത്തില്‍ അഞ്ചുപേര്‍ക്ക് പരിക്ക്. ഇറാന്‍ പിന്തുണയുള്ള ഹൂതികള്‍ അയച്ച മിസൈല്‍ സൗദിയിലെ ജിസാന്‍ മേഖലയില്‍ പതിച്ചതായും സ്‌ഫോടനത്തില്‍ അഞ്ചുപേര്‍ക്ക് പരിക്കേറ്റതായും സിവില്‍ ഡിഫന്‍സ് ചൊവ്വാഴ്ച അറിയിച്ചു. 

ജിസാന്‍ പ്രദേശത്തെ പൊതുസ്ഥലത്താണ് മിസൈല്‍ പതിച്ചത്. സ്‌ഫോടനത്തില്‍ മൂന്ന് സൗദി പൗരന്മാര്‍ക്കും രണ്ട് യെമന്‍ സ്വദേശികള്‍ക്കും പരിക്കേറ്റെന്നും ഇവരെ അടിയന്തര ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയതായും ജിസാന്‍ മേഖലയിലെ സിവില്‍ ഡിഫന്‍സ് ഡയറക്ടറേറ്റ് വക്താവ് കേണല്‍ മുഹമ്മദ് അല്‍ ഗാംദി അറിയിച്ചു. മിസൈലിന്റെ ഭാഗങ്ങള്‍ വീണ് രണ്ട് വീടുകള്‍ക്കും ഒരു പലചരക്ക് കട, മൂന്ന് കാറുകള്‍ എന്നിവയ്ക്കും കേടുപാടുകള്‍ സംഭവിച്ചു.