ജൂൺ അഞ്ച് മുതലായിരുന്നു സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾക്ക് ഈദ് അവധി ആരംഭിച്ചത്

ദോഹ: ബലി പെരുന്നാൾ ആഘോഷവും അവധിയും കഴിഞ്ഞ് ഖത്തർ ഇന്ന് മുതൽ സജീവമാകും. അഞ്ച് ദിവസം നീണ്ട ഈദ് അവധിക്കു ശേഷം ഖത്തറിലെ ഗവൺമെൻറ് ഓഫീസുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, മന്ത്രാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ധനകാര്യ സ്ഥാപനങ്ങൾ എന്നിവ ചൊവ്വാഴ്ച മുതൽ പതിവുപോലെ പ്രവർത്തനമാരംഭിക്കും. പെരുന്നാളിനോടനുബന്ധിച്ച് ജൂൺ അഞ്ച് മുതലായിരുന്നു ഖത്തറിൽ പൊതു അവധി ആരംഭിച്ചത്. അതേസമയം, സ്വകാര്യ മേഖലയിൽ മൂന്ന് ദിവസത്തെ അവധി കഴിഞ്ഞ് തിങ്കളാഴ്ച മുതൽ ഓഫീസുകൾ പ്രവർത്തിച്ചു തുടങ്ങി. ഈദ് അവധി ദിനങ്ങളിൽ രാജ്യത്തെ പ്രധാന ആഘോഷ കേന്ദ്രങ്ങളിലെല്ലാം വൻ ജനക്കൂട്ടമാണ് ഒഴുകിയെത്തിയത്.