അഞ്ച് അപ്പാര്‍ട്ട്മെന്റുകളില്‍ നിന്നായി പ്രതിദിനം 1000 ബോട്ടില്‍ മദ്യമാണ് ഇവര്‍ തയ്യാറാക്കിയിരുന്നത്. 

കുവൈത്ത് സിറ്റി: അപ്പാര്‍ട്ട്മെന്റുകള്‍ കേന്ദ്രീകരിച്ച് മദ്യ നിര്‍മാണം നടത്തിയിരുന്ന അഞ്ച് വിദേശികള്‍ കുവൈത്തില്‍ അറസ്റ്റിലായി. ഹവല്ലിയില്‍ നിന്നാണ് സുരക്ഷാ സേന ഇവരെ പിടികൂടിയത്. അഞ്ച് അപ്പാര്‍ട്ട്മെന്റുകളില്‍ നിന്നായി പ്രതിദിനം 1000 ബോട്ടില്‍ മദ്യമാണ് ഇവര്‍ തയ്യാറാക്കിയിരുന്നത്. പിടിയിലായവരെ തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. മദ്യവും നിര്‍മാണത്തിന് ഉപയോഗിച്ചിരുന്ന ഉപകരണങ്ങളും പിടിച്ചെടുത്തു.