ദുബായ്: ഗൾഫിൽ കോവിഡ് ബാധിച്ചു ഇന്ന് അഞ്ച് മലയാളികൾ മരിച്ചു. നാല് പേര്‍ സൗദിയിലും ഒരാൾ കുവൈത്തിലുമാണ് മരിച്ചത്. കൊല്ലം പരവൂർ സ്വദേശി സുരേഷ് ബാബു, പത്തനംതിട്ട കുമ്പളാംപൊയ്ക ജോൺസൺ, കോഴിക്കോട് ബേപ്പൂർ പൊറ്റമ്മൽ സ്വദേശി ജംഷീർ, പത്തനംതിട്ട അടൂർ ചൂരക്കോട് പാലവിള പുത്തൻവീട്ടിൽ രതീഷ് എന്നിവർ റിയാദിലാണ് മരിച്ചത്. 

തൃശൂർ പുറ്റെക്കാവ് മുണ്ടൂർ സ്വദേശി തെക്കൻ പുരയിൽ പ്രഭാകരൻ പൂവത്തൂർ കുവൈത്തിൽ മരിച്ചു. സൗദി അറേബിയയിലാണ് ഏറ്റവും കൂടുതൽ മലയാളികൾ മരിച്ചത്. 115 പേർ. യുഎഇയിൽ 104 മലയാളികളും കുവൈത്തിൽ 46 മലയാളികളും കോവിഡ് ബാധിച്ചു മരിച്ചു. ഇതോടെ ഗൾഫിൽ കോവിഡ് ബാധിച്ചു മരിച്ച മലയാളികളുടെ എണ്ണം 297 ആയി.