ജോലി ചെയ്യുകയായിരുന്ന ഒരു കൂട്ടം തൊഴിലാളികളുടെ മുകളിലേക്ക് പാറ ഇടിഞ്ഞു വീഴുകയായിരുന്നുവെന്നാണ് അൽ ദാഹിറ ഗവർണറേറ്റിലെ സെർച്ച് ആൻഡ് റെസ്‌ക്യൂ ടീം റിപ്പോർട്ട് ചെയ്‍തത്.
മസ്‍കത്ത്: ഒമാനില്‍ പാറ ഇടിഞ്ഞുവീണുണ്ടായ അപകടത്തില്‍ അഞ്ച് പേര്‍ മരിച്ചു. ഇബ്രി വിലായത്തിലെ അൽ-ആരിദ് പ്രദേശത്താണ് സംഭവം. ഇവിടെ ജോലി ചെയ്യുകയായിരുന്ന ഒരു കൂട്ടം തൊഴിലാളികളുടെ മുകളിലേക്ക് പാറ ഇടിഞ്ഞു വീഴുകയായിരുന്നുവെന്നാണ് അൽ ദാഹിറ ഗവർണറേറ്റിലെ സെർച്ച് ആൻഡ് റെസ്‌ക്യൂ ടീം റിപ്പോർട്ട് ചെയ്‍തത്.
അഞ്ച് പേര് മരണപെട്ടത്തായിട്ടാണ് പ്രാഥമിക റിപ്പോർട്ട്. അപടത്തില്‍പെട്ട മറ്റ് അഞ്ച് പേരെ രക്ഷപെടുത്തിയതായും സിവിൽ ഡിഫൻസിന്റെ അറിയിപ്പില്‍ പറയുന്നു. സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.
Scroll to load tweet…
