വ്യാഴാഴ്ച വൈകീട്ട് അഞ്ച് മണിയോടെ യാംബു - മക്ക റോഡിലെ ഖുലൈസ് എന്ന സ്ഥലത്തുണ്ടായ അപകടത്തിൽ യാമ്പു റോയൽ കമീഷന് കീഴിൽ ജോലി ചെയ്യുന്ന മലയാളികളാണ് അപകടത്തിൽ പെട്ടത്. 

റിയാദ്: സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തില്‍ അഞ്ച് മലയാളികള്‍ക്ക് പരിക്കേറ്റു. പടിഞ്ഞാറൻ സൗദിയിലെ യാമ്പുവിൽ നിന്നും ഉംറക്ക് പുറപ്പെട്ട മലയാളികൾ സഞ്ചരിച്ച കാറിന് പിന്നിൽ ലോറിയിടിച്ചായിരുന്നു അപകടം. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വ്യാഴാഴ്ച വൈകീട്ട് അഞ്ച് മണിയോടെ യാംബു - മക്ക റോഡിലെ ഖുലൈസ് എന്ന സ്ഥലത്തുണ്ടായ അപകടത്തിൽ യാമ്പു റോയൽ കമീഷന് കീഴിൽ ജോലി ചെയ്യുന്ന മലയാളികളാണ് അപകടത്തിൽ പെട്ടത്. സാരമായി പരിക്കേറ്റ മലപ്പുറം തിരൂർ സ്വദേശി ഇസ്മായിലിനെ ജിദ്ദയിലെ കിങ് അബ്ദുല്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാഹനത്തിലുണ്ടായിരുന്ന മലപ്പുറം സ്വദേശികളായ മുഹമ്മദലി കട്ടിലശ്ശേരി, അഷ്റഫ് കരുളായി, തിരുവനന്തപുരം സ്വദേശികളായ അലി, അബ്ദുറഹ്മാൻ എന്നിവരുടെ പരിക്ക് നിസാരമാണ്.

Read also: നാല് വര്‍ഷമായി നാട്ടില്‍ പോകാനാവാതെ കഴിയവെ ജീവനൊടുക്കിയ പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിച്ചു