കുവൈത്തില്‍ തൊഴില്‍, താമസ നിയമ ലംഘകരായ പ്രവാസികളെ കണ്ടെത്താന്‍ വ്യാപകമായ പരിശോധനയാണ് നടന്നുവരുന്നത്. നൂറുകണക്കിന് പ്രവാസികള്‍ കഴിഞ്ഞ മാസങ്ങളില്‍ പിടിയിലായിരുന്നു.
കുവൈത്ത് സിറ്റി: കുവൈത്തില്‍ അനധികൃതമായി വീട്ടുജോലിക്കാരെ ജോലിക്ക് നിയമിച്ചിരുന്ന സ്ഥാപനത്തില്‍ റെയ്‍ഡ്. ഏഴ് പ്രവാസികളെ ഇവിടെ നിന്ന് അറസ്റ്റ് ചെയ്‍തു. ആഭ്യന്തര മന്ത്രാലയത്തിലെയും താമസകാര്യ വകുപ്പിലെയും പബ്ലിക് അതോറിറ്റി ഓഫ് മാന്‍പവറിലെയും ഉദ്യോഗസ്ഥര്‍ സംയുക്തമായാണ് ജഹ്റ ഗവര്‍ണറേറ്റില്‍ പരിശോധന നടത്തിയത്. പിടിയിലായവരില്‍ വിവിധ രാജ്യക്കാരുണ്ടെന്ന് അധികൃതര്‍ പുറത്തുവിട്ട ഔദ്യോഗിക റിപ്പോര്‍ട്ടില്‍ പറയുന്നു. തുടര്‍ നടപടികള്‍ക്കായി എല്ലാവരെയും ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് കൈമാറി.
കുവൈത്തില്‍ തൊഴില്‍, താമസ നിയമ ലംഘകരായ പ്രവാസികളെ കണ്ടെത്താന്‍ വ്യാപകമായ പരിശോധനയാണ് നടന്നുവരുന്നത്. നൂറുകണക്കിന് പ്രവാസികള്‍ കഴിഞ്ഞ മാസങ്ങളില്‍ പിടിയിലായിരുന്നു. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പിന്നീട് കുവൈത്തിലേക്ക് മടങ്ങി വരാന്‍ സാധിക്കാത്ത തരത്തില്‍ ഇവരെ നാടുകടത്തുകയാണ് ചെയ്യുന്നത്. സ്‍പോണ്‍സര്‍മാരില്‍ നിന്ന് ഒളിച്ചോടിയ വീട്ടുജോലിക്കാരെ ദിവസ വേതനത്തിനും മണിക്കൂര്‍ അടിസ്ഥാനത്തിലുമൊക്കെ ജോലിക്ക് നിയോഗിക്കുന്ന ഓഫീസുകളും അധികൃതര്‍ പരിശോധിക്കുന്നുണ്ട്. രാജ്യത്തെ തൊഴില്‍ നിയമങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചിരുന്ന ഇത്തരത്തിലൊരു കേന്ദ്രമാണ് കഴിഞ്ഞ ദിവസം ജഹ്റയില്‍ കണ്ടെത്തിയത്.
വേശ്യാവൃത്തി; പൊലീസ് പരിശോധനയില്‍ 20 പ്രവാസികളെ പിടികൂടി
കുവൈത്ത് സിറ്റി: കുവൈത്തില്‍ വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ട 20 പ്രവാസികളെ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഫര്‍വാനിയ ഏരിയയില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ അറസ്റ്റിലായത്. പിടിയിലായവരില്‍ വിവിധ രാജ്യക്കാരുണ്ട്. എല്ലാവരെയും തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് കൈമാറി.
കുവൈത്തില്‍ ഭൂചലനം; 4.4 തീവ്രത രേഖപ്പെടുത്തി
കുവൈത്ത് സിറ്റി: കുവൈത്തില്‍ ശനിയാഴ്ച പുലര്‍ച്ചെ ഭൂചലനം. റിക്ടര്‍ സ്‍കെയിലില്‍ 4.4 തീവ്രത രേഖപ്പെടുത്തിയതായി കുവൈത്ത് ഫയര്‍ ഫോഴ്‍സിന്റെ ഔദ്യോഗിക ട്വീറ്റില്‍ വ്യക്തമാക്കുന്നു. രാജ്യത്ത് എവിടെയും നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും ഔദ്യോഗിക അറിയിപ്പില്‍ പറയുന്നുണ്ട്.
അതേസമയം യുഎഇ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ് പ്രകാരം 5.5 തീവ്രതയുള്ള ഭൂചലനമാണ് കുവൈത്തില്‍ അനുഭവപ്പെട്ടതെന്ന് യുഎഇയിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. യുഎഇ സമയം പുലര്‍ച്ചെ 5.28നായിരുന്നു കുവൈത്തില്‍ ഭൂചലനം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്നും യുഎഇ ദേശീയ കാലവസ്ഥാ നിരീക്ഷണ കേന്ദ്രം ട്വീറ്റ് ചെയ്‍തു.
