മസ്‍കത്ത്: ഒമാനില്‍ കൊവിഡ് ബാധിച്ച് ഇന്ന് അഞ്ച് പേര്‍ കൂടി മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ 193 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. അതേസമയം ഇന്ന് 1374 പേര്‍ക്കാണ് പുതിയതായി കൊവിഡ് വൈറസ് ബാധ കണ്ടെത്തിയത്. 

രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 43,929 ആയി. ഇവരില്‍ 26,169 പേര്‍ ഇതിനോടകം സുഖംപ്രാപിച്ചിട്ടുണ്ട്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 839 പേര്‍ സ്വദേശികളും 535 പേര്‍ പ്രവാസികളുമാണെന്നും ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.