അപ്‌ഡേറ്റ് ചെയ്യുന്നതിനായി വ്യക്തിഗത വിവരങ്ങള്‍ ആവശ്യപ്പെട്ടും വ്യാജ സമ്മാനങ്ങള്‍ വാഗ്ദാനം ചെയ്തുമാണ് ഇവര്‍ ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ട് ഹാക്ക് ചെയ്യാന്‍ ശ്രമിച്ചിരുന്നത്.

റിയാദ്: ബാങ്കുകളുടെ പേരില്‍ വ്യാജ എസ്എംഎസുകള്‍ അയച്ച് പണം തട്ടിയെടുത്ത അഞ്ച് പാകിസ്ഥാനികള്‍ സൗദി അറേബ്യയില്‍ അറസ്റ്റില്‍. 30നും 40നും ഇടയില്‍ പ്രായമുള്ള അഞ്ചുപേരാണ് അറസ്റ്റിലായതെന്ന് റിയാദ് പ്രവിശ്യാ പൊലീസ് വക്താവ് മേജര്‍ ഖാലിദ് അല്‍കിര്‍ദീസ് പറഞ്ഞു. 

അപ്‌ഡേറ്റ് ചെയ്യുന്നതിനായി വ്യക്തിഗത വിവരങ്ങള്‍ ആവശ്യപ്പെട്ടും വ്യാജ സമ്മാനങ്ങള്‍ വാഗ്ദാനം ചെയ്തുമാണ് ഇവര്‍ ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ട് ഹാക്ക് ചെയ്യാന്‍ ശ്രമിച്ചിരുന്നത്. പ്രതികളുടെ പക്കല്‍ നിന്നും മൂന്ന് ലക്ഷം റിയാലും വ്യാജ സന്ദേശങ്ങള്‍ അയയ്ക്കാനുപയോഗിച്ചിരുന്ന 13 മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു. അറസ്റ്റിലായവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും മേജര്‍ അല്‍കിര്‍ദീസ് അറിയിച്ചു. 

വിവാഹ ചടങ്ങിന്റെ വീഡിയോ ദൃശ്യങ്ങള്‍ വിനയായി; നിയമലംഘനത്തിന് യുഎഇയില്‍ വരന്‍ അറസ്റ്റില്‍