മരിച്ച വിദ്യാര്‍ഥികള്‍ സഹോദരങ്ങളാണ്.

റിയാദ്: സൗദി അറേബ്യയുടെ ദക്ഷിണ പ്രവിശ്യയായ അസീറിലെ മഹായിലില്‍ പിക്കപ്പും വാട്ടര്‍ ടാങ്കറും കൂട്ടിയിടിച്ച് പിക്കപ്പ് യാത്രക്കാരായ രണ്ടു വിദ്യാര്‍ഥികളും മൂന്നു വിദേശികളും മരണപ്പെട്ടു. മരിച്ച വിദ്യാര്‍ഥികള്‍ സഹോദരങ്ങളാണ്.

ഇക്കൂട്ടത്തില്‍ ഒരാള്‍ ഇന്റര്‍മീഡിയറ്റ് രണ്ടാം ക്ലാസിലും രണ്ടാമന്‍ ഇന്റര്‍മീഡിയറ്റ് മൂന്നാം ക്ലാസിലുമാണ് പഠിക്കുന്നത്. അപകടത്തില്‍ പിക്കപ്പ് പൂര്‍ണമായും തകര്‍ന്നു. അസീര്‍ പ്രവിശ്യയിലെ തന്നെ രിജാല്‍ അല്‍മഇലുണ്ടായ മറ്റൊരു അപകടത്തില്‍ അധ്യാപകന്‍ മരണപ്പെട്ടു.

Read Also -  ആകാശ എയറിന് സര്‍വീസ് നടത്താന്‍ സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റി അനുമതി

പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ച് അപകടം; മലയാളി ഉൾപ്പെടെ രണ്ട് പ്രവാസികളും ഒരു സൗദി പൗരനും മരിച്ചു

റിയാദ്: സൗദി പടിഞ്ഞാറൻ പ്രവിശ്യയിലെ തായിഫിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് മലയാളി ഉൾപ്പടെ മൂന്ന് മരണം. തായിഫിൽനിന്ന് റാനിയയിലേക്കുള്ള യാത്രക്കിടെയുണ്ടായ അപകടത്തിൽ എറണാകുളം ആലുവ വെളിയത്തുനാട് സ്വദേശി കണ്ണചാരുപറമ്പിൽ അബ്ദുൽ ഖാദർ, പശ്ചിമ ബംഗാൾ മുർഷിദാബാദ് സ്വദേശി ബാരുൺ ഭാഗ്ദി എന്നിവും ഒരു സൗദി പൗരനുമാണ് മരിച്ചത്. 

മലയാളിയും ബംഗാൾ സ്വദേശിയും സഞ്ചരിച്ച പിക്കപ്പ് വാനും സൗദി പൗരൻ സഞ്ചരിച്ച കാറുമാണ് കൂട്ടിയിടിച്ചത്. മൃതദേഹങ്ങൾ തായിഫ് കിങ് ഫൈസൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടിക്രമങ്ങൾക്ക് സാമൂഹിക പ്രവർത്തകൻ പന്തളം ഷാജിയുടെ നേതൃത്വത്തിൽ നവോദയ തായിഫ് കമ്മിറ്റി രംഗത്തുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം