ഈ മാസം എട്ട് മുതൽ ജിദ്ദയിൽ നിന്നും അഹമ്മദാബാദ്, മുംബൈ സെക്ടറുകളിലേക്ക് സർവീസിന് തുടക്കമാകും.

റിയാദ്: ഇന്ത്യന്‍ വിമാന കമ്പനിയായ ആകാശ എയറിന് സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ അനുമതി. സൗദിക്കും ഇന്ത്യയ്ക്കുമിടയില്‍ ജൂണ്‍ എട്ട് മുതല്‍ സര്‍വീസ് ആരംഭിക്കുന്നതിനാണ് അനുമതി ലഭിച്ചത്. 

ഈ മാസം എട്ട് മുതൽ ജിദ്ദയിൽ നിന്നും അഹമ്മദാബാദ്, മുംബൈ സെക്ടറുകളിലേക്ക് സർവീസിന് തുടക്കമാകും. അ​ഹ്മ​ദാ​ബാ​ദ്- ജി​ദ്ദ, മും​ബൈ-​ജി​ദ്ദ വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ​ക്കി​ട​യി​ൽ പ്ര​തി​വാ​ര 14 വി​മാ​ന സ​ർ​വിസു​ക​ൾ ഇതില്‍ ഉ​ൾ​പ്പെ​ടും. അ​ടു​ത്ത ജൂ​ലൈ നാ​ലി​ന് ആ​രം​ഭി​ക്കു​ന്ന സ​ർ​വിസു​ക​ളി​ൽ മും​ബൈ​യി​ൽ നി​ന്ന് റി​യാ​ദി​ലേ​ക്കു​ള്ള ഏഴ്​ പ്ര​തി​വാ​ര വി​മാ​ന​ങ്ങ​ളും ഉ​ൾ​പ്പെ​ടു​മെ​ന്നും സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി അ​റി​യി​ച്ചു.

Read Also - ബിഗ് ടിക്കറ്റിൽ അപ്രതീക്ഷിത വിജയി; 22 കോടിയുടെ ഗ്രാന്‍ഡ് പ്രൈസ് സ്വന്തമാക്കി പ്രവാസി

സൗദി അറേബ്യയില്‍ അഴിമതി കേസുകളില്‍ 112 പേർ കൂടി അറസ്റ്റിൽ

റിയാദ്: സൗദിയിൽ അഴിമതി കേസുകളിൽപ്പെട്ട 112 പേർ അറസ്​റ്റിലായി. ആറ്​ മന്ത്രാലയങ്ങളിൽ നിന്നുള്ളവരാണിവർ. അഴിമതി നിർമാർജ്ജനത്തി​െൻറ ഭാഗമായി 2024 മെയ് മാസത്തിൽ നടത്തിയ അന്വേഷണത്തിനിടയിലാണ്​ ഇത്രയും പേരെ അഴിമതി വിരുദ്ധ അതോറിറ്റി (നസഹ) പിടികൂടിയത്​. ഒരു മാസത്തിനിടെ 3806 നിരീക്ഷണ റൗണ്ടുകൾ നടത്തുകയും ആറ്​ മന്ത്രാലയങ്ങളിലെ സംശയാസ്പദമായ 446 പേരെ ചോദ്യ ചെയ്​തതായും അതോറിറ്റി പറഞ്ഞു. 

ആഭ്യന്തരം, പ്രതിരോധം, ദേശീയ ഗാർഡ്, നീതി, ആരോഗ്യം, മുനിസിപ്പൽ, ഗ്രാമകാര്യങ്ങൾ, ഹൗസിങ്​, മാനവ വിഭവശേഷി സാമൂഹിക വികസനം, സകാത്ത്, ടാക്​സ്​, കസ്റ്റംസ് അതോറിറ്റി എന്നീ വകുപ്പുകളിൽ നിന്നുള്ളവരാണിവർ. അന്വേഷണത്തിനിടെ കൈക്കൂലി, ഓഫീസ് അധികാര ദുർവിനിയോഗം, വ്യാജരേഖ ചമയ്ക്കൽ, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട 112 പേരെ അറസ്റ്റ് ചെയ്തു. ഇവരെ ജുഡീഷ്യറിക്ക് റഫർ ചെയ്യാനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി നിയമ നടപടികൾ പൂർത്തിയായി വരികയാണെന്നും അതോറിറ്റി പറഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്