കുട്ടിയുടെ അമ്മയും എട്ടു വയസ്സുള്ള സഹോദരിയും ജന്മദിനാഘോഷങ്ങള്‍ക്കുള്ള സാധനങ്ങള്‍ വാങ്ങുന്നതിനായാണ് കടയില്‍ പോയത്. സാധനങ്ങള്‍ വാങ്ങി വീട്ടില്‍ എത്തിയ അമ്മ മുന്‍സീറ്റിലുണ്ടായിരുന്ന മകളെയും കൂട്ടി കാറില്‍ നിന്ന് പുറത്തിറങ്ങി.
ഹൂസ്റ്റണ്‍: മൂന്ന് മണിക്കൂറോളം കാറിനുള്ളില്‍ ഇരുന്ന അഞ്ചു വയസ്സുകാരന്‍ ചൂടേറ്റ് മരിച്ചു. അമേരിക്കയിലെ ഹൂസ്റ്റണിലുള്ള ഹാരിസ് കൗണ്ടിയിലാണ് സംഭവം.
ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് കുട്ടി കാറിനുള്ളില്‍ ഇരുന്നത്. കുട്ടിയുടെ അമ്മയും എട്ടു വയസ്സുള്ള സഹോദരിയും ജന്മദിനാഘോഷങ്ങള്‍ക്കുള്ള സാധനങ്ങള്‍ വാങ്ങുന്നതിനായാണ് കടയില്‍ പോയത്. സാധനങ്ങള്‍ വാങ്ങി വീട്ടില്‍ എത്തിയ അമ്മ മുന്‍സീറ്റിലുണ്ടായിരുന്ന മകളെയും കൂട്ടി കാറില്‍ നിന്ന് പുറത്തിറങ്ങി. പിറകിലുള്ള അഞ്ചു വയസ്സുകാരന്‍ സീറ്റ് ബെല്‍റ്റ് ഊരി പുറത്തുവരുമെന്നാണ് കുട്ടിയുടെ അമ്മ വിചാരിച്ചതെന്ന് പൊലീസ് പറയുന്നു.
സ്പീഡ് ക്യാമറയ്ക്ക് മുമ്പില്‍ നടുവിരല്‍ കാണിച്ചു; ഡ്രൈവര്‍ക്ക് വന്‍തുക പിഴ
സാധാരണ രീതിയില്‍ അങ്ങനെയാണ് ചെയ്യാറുള്ളതെന്നാണ് കുട്ടിയുടെ അമ്മ പറയുന്നത്. എന്നാല്‍ വാടകയ്ക്ക് എടുത്ത കാറിന്റെ ഡോര്‍ ശരിയല്ലായിരുന്നെന്ന് കുട്ടിയുടെ അമ്മയ്ക്ക് അറിയില്ലായിരുന്നു. മൂന്നു മണിക്കൂറോളം കഴിഞ്ഞിട്ടും മകനെ കാണാതിരുന്നതോടെ അന്വേഷിച്ചിറങ്ങിയപ്പോഴാണ് മകന്‍ ചൂടേറ്റ് മരിച്ചത് കണ്ടത്.
പൂര്‍ണഗര്‍ഭിണിയായ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി; കാമുകന്‍ അറസ്റ്റില്‍
ഇല്ലിനോയ്‌സ്: അമേരിക്കയിലെ ഇല്ലിനോയ്‌സില്‍ പൂര്‍ണ ഗര്‍ഭിണിയായ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കാമുകന്‍ അറസ്റ്റില്‍. ലീസ് എ ഡോഡ് എന്ന 22കാരിയാണ് കൊല്ലപ്പെട്ടത്.
ജൂണ്‍ ഒമ്പതിന് നടന്ന സംഭവത്തിന്റെ വിശദ വിവരങ്ങള്‍ ഇല്ലിനോയ്‌സ് പൊലീസ് പുറത്തുവിടുകയായിരുന്നു. ബൊളിവര്‍ സ്ട്രീറ്റിലെ 3400 ബ്ലോക്കില്‍ നിന്ന് ലഭിച്ച ഫോണ്‍ സന്ദേശത്തെ തുടര്‍ന്നാണ് വിവരം പുറത്തറിയുന്നത്. മകളെ കാണാന്‍ അപ്പാര്‍ട്ട്‌മെന്റിലെത്തിയ അമ്മയാണ് ലീസ് എ ഡോഡിനെ തല അറുത്തു മാറ്റപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പ്രസവത്തിന് ഒരു മാസം ശേഷിക്കെയാണ് യുവതി ക്രൂരമായി കൊല്ലപ്പെട്ടത്. പ്രതിയായ കാമുകന്‍ ഡിയാന്‍ഡ്ര ഹോളോവെയുമായി കഴിഞ്ഞ രണ്ടുവര്‍ഷമായി ലീസിന് ബന്ധമുണ്ടായിരുന്നു.
അന്വേഷണത്തില്‍ പ്രതിയായ കാമുകന്‍ അറസ്റ്റിലായി. യുവതി താമസിച്ചിരുന്ന അപ്പാര്‍ട്ട്‌മെന്റിന് അടുത്ത് മാലിന്യമിടാന്‍ വെച്ചിരുന്ന വലിയ പാത്രത്തില്‍ ആണ് യുവതിയുടെ തല നിക്ഷേപിച്ചത്. പ്രതി തന്നെയാണ് ഇക്കാര്യം പൊലീസില്‍ അറിയിച്ചത്. പ്രതിയുടെ പേരില്‍ രണ്ട് ഫസ്റ്റ് ഡിഗ്രി മര്‍ഡറില്‍ കേസെടുത്തിട്ടുണ്ട്. രണ്ട് മില്യന്‍ ഡോളറിന്റെ ജാമ്യം അനുവദിച്ച പ്രതിയെ ജൂണ്‍ 24ന് മാഡിസണ്‍ കൗണ്ടി സര്‍ക്യൂട്ട് കോടതിയില്‍ ഹാജരാക്കും.
