മസ്‍കറ്റ്: ഒമാനില്‍ അഞ്ചുവയസുകാരി ബസിടിച്ച് മരിച്ചു. സോഹാറിലെ മജീസ് പ്രദേശത്തായിരുന്നു സംഭവം. കിന്റര്‍ഗാര്‍ട്ടന്‍ ബസ് കുട്ടിയുടെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നുവെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും അതിന് മുന്‍പ് തന്നെ മരണം സംഭവിച്ചിരുന്നു.