അബുദാബി: മോശം കാലാവസ്ഥ നിലനില്‍ക്കുന്ന സമയങ്ങളില്‍ ജീവനക്കാരുടെ സുരക്ഷ ഉറപ്പുവരുത്താനുള്ള നടപടികള്‍ എല്ലാ തൊഴിലുടമകളും സ്വീകരിക്കണമെന്ന് യുഎഇ മാനവവിഭവ ശേഷി-സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചു. ഇത് സംബന്ധിച്ച് 2018ല്‍ പുറത്തിറക്കിയ സര്‍ക്കുലര്‍ പ്രകാരം നടപടികള്‍ കൈക്കൊള്ളണമെന്നും മന്ത്രാലയം ട്വീറ്റ് ചെയ്തു.

കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ എട്ടാം നമ്പര്‍ സര്‍ക്കുലര്‍ പ്രകാരം മോശം കാലാവസ്ഥ നിലനില്‍ക്കുന്ന സമയങ്ങളില്‍ തൊഴിലാളികള്‍ക്ക് സുരക്ഷിതമായി ജോലി ചെയ്യാനുള്ള സംവിധാനങ്ങള്‍ തൊഴിലുടമ ഒരുക്കണം. ഒപ്പം ജോലി സ്ഥലത്ത് എത്താന്‍ വൈകുന്നവരുടെ കാര്യം പരിഗണിക്കണം. റോഡ് സുരക്ഷ സംബന്ധിച്ച് ജീവനക്കാരില്‍ അവബോധം വളര്‍ത്തുന്നതിനൊപ്പം ജോലിയുടെ സമയക്രമത്തില്‍ ഇളവ് അനുവദിക്കണമെന്നും മന്ത്രാലയം അറിയിച്ചു.