കരിപ്പൂര്‍: കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് യുഎഇയിലേക്കുള്ള വിമാന സര്‍വ്വീസുകള്‍ നാളെ ആരംഭിക്കും. അബുദാബി, ഷാര്‍ജ, ദുബായ് എന്നീ വിമാനത്താവളങ്ങളിലേക്കാണ് സര്‍വ്വീസുകള്‍ ഉണ്ടാകുക.

യുഎഇ താമസവിസയുള്ളവരില്‍ അനുമതി ലഭിച്ചവര്‍ക്ക് നാളെ മുതല്‍ ഈ മാസം 26 വരെ എയര്‍ ഇന്ത്യ എക്‌സപ്രസ് വിമാനങ്ങളില്‍ യാത്ര ചെയ്യാം. 

കരിപ്പൂരില്‍ നിന്നുള്ള സര്‍വ്വീസുകളുടെ സമയക്രമം

ജൂലൈ 12- 10.40AM (ഷാര്‍ജ)
ജൂലൈ 14- 1.40PM (ഷാര്‍ജ)
ജൂലൈ 15- 7.10AM (ഷാര്‍ജ)
ജൂലൈ 15- 2.35PM (ദുബായ്)
ജൂലൈ 16- 4.40PM (ഷാര്‍ജ)
ജൂലൈ 17- 8.00AM (അബുദാബി)
ജൂലൈ 17- 10.55 (ദുബായ്)
ജൂലൈ 18- 4.40 PM(ഷാര്‍ജ)
ജൂലൈ 20- 10.20AM (അബുദാബി)
ജൂലൈ 21- 4.40PM (ഷാര്‍ജ)
ജൂലൈ 22- 8.53AM(ദുബായ്)
ജൂലൈ 23- 7.10AM (ഷാര്‍ജ)
ജൂലൈ 24- 9.25AM (ദുബായ്)
ജൂലൈ 25- 10.40AM (ഷാര്‍ജ)
ജൂലൈ 26- 8.00AM (അബുദാബി)

കൊച്ചി ഉള്‍പ്പെടെ ആറ് നഗരങ്ങളില്‍ നിന്ന് അബുദാബിയിലേക്ക് പ്രത്യേക ഇത്തിഹാദ് സര്‍വ്വീസുകള്‍