മസ്‌കറ്റ്: വന്ദേ ഭാരത് ദൗത്യത്തില്‍ ഒമാനില്‍ നിന്നുള്ള  ആറാം ഘട്ട വിമാന സര്‍വ്വീസുകള്‍ പ്രഖ്യാപിച്ചു. സെപ്തംബര്‍ ഒന്നു മുതല്‍ 15 വരെ നീളുന്ന ഘട്ടത്തില്‍ ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്കായി 21 സര്‍വ്വീസുകളാണുള്ളത്.

ഏഴ് സര്‍വ്വീസുകളാണ് കേരളത്തിലേക്ക് നിശ്ചയിച്ചിട്ടുള്ളത്. സെപ്തംബര്‍ മൂന്നിന് കണ്ണൂരിലേക്കാണ് ഈ ഘട്ടത്തിലെ ആദ്യ സര്‍വ്വീസ്. അഞ്ചിന് കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും ആറിന് കോഴിക്കോടേക്കും വിമാനങ്ങള്‍ ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. 10ന് കണ്ണൂരിലേക്കും 11ന് തിരുവനന്തപുരത്തേക്കും 13ന് കൊച്ചിയിലേക്കും സര്‍വ്വീസുകള്‍ ഉണ്ടാകും. എല്ലാ സര്‍വ്വീസുകളും മസ്‌കറ്റില്‍ നിന്നാണ്. 

ഇന്ത്യയിലേക്ക് മടങ്ങുന്നവര്‍ നിര്‍ബന്ധമായും 'എയര്‍ സുവിധ'യില്‍ റിപ്പോര്‍ട്ട് ചെയ്യണം