ബ്രിട്ടീഷ്, ഐറിഷ് പൗരന്മാര്‍ക്കും യു.കെയില്‍ സ്ഥിരതാമസാവകാശമുള്ളവര്‍ക്കും മാത്രമായിരിക്കും ഇതില്‍ നിന്ന് ഇളവ് ലഭിക്കുക. ഇവര്‍ യു.കെയിലെത്തിയ ശേഷം 10 ദിവസം ഹോട്ടല്‍ ക്വാറന്റീനില്‍ കഴിയണം.

ദില്ലി: ഈ മാസം 24 മുതല്‍ 30 വരെ ഇന്ത്യയില്‍ നിന്ന് യു.കെയിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി. കൊവിഡ് വ്യാപനം കണക്കിലെടുത്ത് ഇന്ത്യയെ യു.കെ ഗവണ്‍മെന്റ് റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയതിന് പിന്നാലെയാണ് നടപടി.

കഴിഞ്ഞ 10 ദിവസത്തിനിടെ ഇന്ത്യ സന്ദര്‍ശിച്ചിട്ടുള്ളവര്‍ക്ക് ബ്രിട്ടനില്‍ വെള്ളിയാഴ്‍ച മുതല്‍ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തും. ബ്രിട്ടീഷ്, ഐറിഷ് പൗരന്മാര്‍ക്കും യു.കെയില്‍ സ്ഥിരതാമസാവകാശമുള്ളവര്‍ക്കും മാത്രമായിരിക്കും ഇതില്‍ നിന്ന് ഇളവ് ലഭിക്കുക. ഇവര്‍ യു.കെയിലെത്തിയ ശേഷം 10 ദിവസം ഹോട്ടല്‍ ക്വാറന്റീനില്‍ കഴിയണം. ഇന്ത്യയെ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയതോടെ ബ്രിട്ടനില്‍ പഠിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളടക്കം ആശങ്കയിലാണ്. പാകിസ്ഥാന്‍, ബംഗ്ലാദേശ്, ഒമാന്‍, ഫിലിപ്പൈന്‍സ്, ഖത്തര്‍, ദക്ഷിണാഫ്രിക്ക, യുഎഇ, സിംബാവേ തുടങ്ങിയ രാജ്യങ്ങളാണ് ഇന്ത്യക്ക് പുറമെ റെഡ് ലിസ്റ്റില്‍ ഇപ്പോഴുള്ളത്.