ദൂരക്കാഴ്ച കുറയാന്‍ സാധ്യതയുള്ളതിനാല്‍ വാഹനമോടിക്കുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

ദോഹ: ഖത്തറില്‍ കാലാവസ്ഥാ മാറ്റത്തിന്റെ ഭാഗമായി മൂടല്‍മഞ്ഞിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. നവംബര്‍ 4 തിങ്കളാഴ്ച മുതല്‍ നവംബര്‍ 6 ബുധനാഴ്ച വരെ വിവിധ പ്രദേശങ്ങളില്‍ മൂടൽ മഞ്ഞ് രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. 

പ്രത്യേകിച്ച് രാത്രിയും രാവിലെയും ദൂരക്കാഴ്‌ച രണ്ടു കിലോമീറ്റർ വരെ കുറയാൻ സാധ്യതയുള്ളതിനാൽ ഡ്രൈവർമാർ റോഡുകളിൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. ദൂരക്കാഴ്ച കുറയുന്നതിനാൽ ആവശ്യമായ മുൻകരുതലുകളും സ്വീകരിക്കണമെന്ന് മുന്നറിയിപ്പിൽ പറയുന്നു.

Read Also -  വാഹനമോടിക്കുമ്പോള്‍ ശ്രദ്ധിക്കുക! ഇത്തരം അശ്രദ്ധ വലിയ അപകടങ്ങൾ ക്ഷണിച്ചുവരുത്തും, വീഡിയോയുമായി അബുദാബി പൊലീസ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം