സ്വകാര്യ ആശുപത്രിയിലെ ഡയാലിസിസ് മുറിയില്‍ ഒരു നാടോടി നൃത്തം സംഘം നൃത്തം അവതരിപ്പിക്കുന്നതാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഒരു വീഡിയോ ക്ലിപ്പിലുള്ളത്.
റിയാദ്: സൗദി അറേബ്യയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ രോഗികള്‍ക്ക് മുന്നില്‍ നാടോടി നൃത്ത സംഘത്തിന്റെ നൃത്തം അവതരിപ്പിച്ച സംഭവത്തില്‍ നടപടിയുമായി അധികൃതര്‍. ജിസാന്‍ പ്രവിശ്യയിലായിരുന്നു ഇത്തരമൊരു സംഭവം നടന്നത്. തുടര്‍ന്ന് വിശദമായ അന്വേഷണം നടത്താന്‍ ജിസാന്‍ ആരോഗ്യ വകുപ്പ് അടിയന്തിര കമ്മിറ്റി രൂപീകരിച്ചു.
സ്വകാര്യ ആശുപത്രിയിലെ ഡയാലിസിസ് മുറിയില്‍ ഒരു നാടോടി നൃത്തം സംഘം നൃത്തം അവതരിപ്പിക്കുന്നതാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഒരു വീഡിയോ ക്ലിപ്പിലുള്ളത്. ഡയാലിസിസിന് വിധേയമാവുന്ന രോഗികളെയും ദൃശ്യങ്ങളില്‍ കാണാം. ഇത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ നടപടിയെടുത്തത്. രോഗികളുടെ സ്വകാര്യത മാനിക്കാതെ, ആശുപത്രിയിലേക്ക് നൃത്ത സംഘത്തെ വിളിച്ചുവരുത്തുകയും രോഗികള്‍ക്കും മറ്റുള്ളവര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്‍ത ആശുപത്രിക്കെതിരെ നിയമാനുസൃത നടപടികള്‍ സ്വീകരിക്കുമെന്ന് ജിസാന്‍ ആരോഗ്യ വകുപ്പ് അറിയിച്ചു. ആശുപത്രി ജീവനക്കാരെ ചോദ്യം ചെയ്യാനും അന്വേഷണ റിപ്പോര്‍ട്ട് ജിസാന്‍ ആരോഗ്യ വകുപ്പിന് സമര്‍പ്പിക്കാനും റിപ്പോര്‍ട്ടിന്മേല്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാനും ജിസാന്‍ ആരോഗ്യ വകുപ്പ് മേധാവി അബ്‍ദുറഹ്‍മാന്‍ അല്‍ ഹര്‍ബി നിര്‍ദേശം നല്‍കി.
സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോ ക്ലിപ്പ് കാണാം...
Read also: മാർച്ച് 11 സൗദിയിൽ ‘പതാക ദിന’മായി ആചരിക്കാന്‍ സല്‍മാന്‍ രാജാവിന്റെ ഉത്തരവ്
