മോഷണം പോയ 326 സ്മാര്‍ട്ട് ഫോണുകളും ഇലക്ട്രോണിക് ഉപകരണങ്ങളും പ്രതികളുടെ കൈവശം കണ്ടെത്തി.

റിയാദ്: സൗദി അറേബ്യയില്‍ ഒരു ടെലികമ്മ്യൂണിക്കേഷന്‍ കമ്പനിയുടെ ബ്രാഞ്ച് സ്റ്റോറില്‍ മോഷണം നടത്തിയ കേസിലെ നാല് പ്രതികള്‍ അറസ്റ്റില്‍. ഒരു സൗദി പൗരനെയും മൂന്ന് പാകിസ്ഥാനികളെയുമാണ് റിയാദ് പൊലീസ് അറസ്റ്റ് ചെയ്തത്.

റിയാദില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ സ്റ്റോറില്‍ കയറി സ്മാര്‍ട്ട് ഫോണുകളും ഇലക്ട്രോണിക് ഉപകരണങ്ങളും കവര്‍ന്ന കേസിലാണ് പ്രതികള്‍ പിടിയിലായത്. മോഷണം പോയ 326 സ്മാര്‍ട്ട് ഫോണുകളും ഇലക്ട്രോണിക് ഉപകരണങ്ങളും പ്രതികളുടെ കൈവശം കണ്ടെത്തി. സമാനരീതിയില്‍ നിരവധി സ്റ്റോറുകളില്‍ മോഷണം നടത്തിയിട്ടുള്ളതായി പ്രതികള്‍ പൊലീസിനോട് സമ്മതിച്ചു. തുടര്‍ നിയമനടപടികള്‍ക്കായി ഇവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.