ഷാര്‍ജ: ഷാര്‍ജയിലെ ഖോര്‍ഫക്കാന്‍ വാദി ഷീസില്‍ നാല് വാഹനങ്ങള്‍ ഒഴുക്കില്‍പ്പെട്ടു. സ്വദേശികള്‍ ഓടിച്ചിരുന്ന എസ് യു വി വാഹനങ്ങളാണ് ഒഴുക്കില്‍പ്പെട്ടത്. വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ രക്ഷപ്പെട്ടതായി 'ഖലീജ് ടൈംസ്' റിപ്പോര്‍ട്ട് ചെയ്തു.

തിങ്കളാഴ്ച ഉച്ച കഴിഞ്ഞാണ് സംഭവം ഉണ്ടായത്. വാഹനങ്ങള്‍ വെള്ളത്തില്‍ മുങ്ങിത്താഴ്ന്നപ്പോഴേക്കും ഡ്രൈവര്‍മാര്‍ വേഗം പുറത്തിറങ്ങി രക്ഷപ്പെടുകയായിരുന്നു. സ്ഥലത്തെത്തിയ ഷാര്‍ജ പൊലീസ് രക്ഷാപ്രവര്‍ത്തനം നടത്തി വാഹനങ്ങള്‍ കരയ്‌ക്കെത്തിച്ചു. വാനങ്ങള്‍ ഒഴുക്കില്‍പ്പെടുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.