അറബി മാസം ദുല്‍ഹജ്ജ് ഒന്‍പത് മുതല്‍ 12 വരെയാണ് യുഎഇയിലെ ബലിപെരുന്നാള്‍ അവധി. വ്യാഴാഴ്ച വൈകുന്നേരം സൗദിയില്‍ മാസപ്പിറവി ദൃശ്യമായതിനാല്‍ ഓഗസ്റ്റ് രണ്ട് വെള്ളിയാഴ്ച, ദുല്‍ഹജ്ജ്-1 ആയി കണക്കാക്കും. 

അബുദാബി: യുഎഇയിലെ പൊതു-സ്വകാര്യ മേഖലകള്‍ക്ക് ബലി പെരുന്നാള്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു. സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് നാല് ദിവസത്തെ അവധി ലഭിക്കുമെന്നാണ് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമന്‍ റിസോഴ്‍സസ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അറബി മാസം ദുല്‍ഹജ്ജ് ഒന്‍പത് മുതല്‍ 12 വരെയാണ് യുഎഇയിലെ ബലിപെരുന്നാള്‍ അവധി. വ്യാഴാഴ്ച വൈകുന്നേരം സൗദിയില്‍ മാസപ്പിറവി ദൃശ്യമായതിനാല്‍ ഓഗസ്റ്റ് രണ്ട് വെള്ളിയാഴ്ച, ദുല്‍ഹജ്ജ്-1 ആയി കണക്കാക്കും. അതുകൊണ്ടുതന്നെ ഓഗസ്റ്റ് 11 ആയിരിക്കും ഗള്‍ഫിലെ ബലി പെരുന്നാള്‍. ഓഗസ്റ്റ് 10 മുതല്‍ 13 വരെയായിരിക്കും യുഎഇയില്‍ ബലി പെരുന്നാള്‍ അവധി ദിനങ്ങള്‍. സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ അനധി ദിനങ്ങള്‍ ഏകീകരിച്ചുകൊണ്ട് നേരത്തെ യുഎഇ മന്ത്രിസഭയുടെ പ്രഖ്യാപനം പുറത്തുവന്നിരുന്നു.