സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലുകൾക്കൊടുവിലാണ് മൃതദേഹം കണ്ടെടുത്തത്.

മസ്കത്ത്: ഒമാനിലെ കടലിൽ കാണാതായ ആൺകുട്ടിയുടെ മൃതദേഹം കണ്ടെടുത്തു. മസ്കത്ത് ​ഗവർണറേറ്റിലെ സീബ് ബീച്ചിൽ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. കുട്ടിയെ കടലിൽ കാണാതായിട്ട് നാല് ദിവസത്തോളമായിരുന്നു. സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലുകൾക്കൊടുവിലാണ് മൃതദേഹം കണ്ടെടുത്തത്.

രക്ഷാപ്രവർത്തകരും താമസക്കാരും പ്രാദേശിക അതോറിറ്റികളും കുട്ടിക്കായുള്ള തിരച്ചിൽ പ്രവർത്തനങ്ങളിൽ പങ്കുചേർന്നിരുന്നു. കടലുകളിലും വാദികളിലും നീന്തുമ്പോഴും മറ്റ് സാഹസിക പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോഴും മുതിർന്നവരും കുട്ടികളും ലൈഫ് ജാക്കറ്റുകൾ ഉൾപ്പടെയുള്ള ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി അധികൃതർ അറിയിച്ചു.

read more: ഭാവിയിൽ അന്താരാഷ്ട്ര യാത്രാരേഖയായും ഉപയോ​ഗിക്കാം, പുതിയ സ്മാർട്ട് തിരിച്ചറിയൽ കാർഡുകൾ ബഹ്റൈനിൽ പുറത്തിറങ്ങി