ഇടിയുടെ ആഘാതത്തില്‍ രണ്ട് വാഹനങ്ങള്‍ക്കും തീപ്പിടിച്ചു. സിവില്‍ ഡിഫന്‍സ് ജീവനക്കാരെത്തിയാണ് തീയണച്ചത്.

റിയാദ്: സൗദി അറേബ്യയില്‍ രണ്ട് പിക്കപ്പ് വാഹനങ്ങള്‍ കൂട്ടിയിടിച്ചിട്ടുണ്ടായ അപകടത്തില്‍ നാല് പേര്‍ മരിച്ചു. നാല് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. നജ്റാന്‍ - ഹബൂനാ, അല്‍ മുന്‍തശര്‍ റോഡിലായിരുന്നു അപകടം.

ഇടിയുടെ ആഘാതത്തില്‍ രണ്ട് വാഹനങ്ങള്‍ക്കും തീപ്പിടിച്ചു. സിവില്‍ ഡിഫന്‍സ് ജീവനക്കാരെത്തിയാണ് തീയണച്ചത്. റെഡ് ക്രസന്റ് പ്രവര്‍ത്തകരും സുരക്ഷാ വകുപ്പുകളും നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു. പരിക്കേറ്റവരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.