അഖബ ഖന്തബിൽനിന്ന് അൽ ബുസ്താൻ റോഡ് വാദി അൽ കബീറിലേക്കുള്ള എക്‌സിറ്റിലാണ് ബസ് മറിഞ്ഞതെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. 

മസ്കത്ത്: ഒമാനില്‍ ബസ് അപകടത്തില്‍പെട്ട് നാല് പേര്‍ മരിച്ചു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ നാല് പേരുടെ നില ഗുരുതരമാണ്. മസ്‌കത്ത് ഗവർണറേറ്റില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം. അഖബ ഖന്തബിൽനിന്ന് അൽ ബുസ്താൻ റോഡ് വാദി അൽ കബീറിലേക്കുള്ള എക്‌സിറ്റിലാണ് ബസ് മറിഞ്ഞതെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. 

53 പേര്‍ അപകട സമയത്ത് ബസിലുണ്ടായിരുന്നു. നാല് പേര്‍ മരിച്ചതായി റോയല്‍ ഒമാന്‍ പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ഇവരെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല. പരിക്കേറ്റ നാലുപേരുടെ നില ഗുരുതരമാണ്. യാത്രക്കാരില്‍ ഏഴ് പേര്‍ക്ക് സാരമായ പരിക്കുകളുണ്ട്. മറ്റ് 38 പേര്‍ക്ക് നിസാര പരിക്കുകളാണുള്ളത്.

Scroll to load tweet…


Read also: യുഎഇയില്‍ വന്‍ തീപിടുത്തം, കെട്ടിടങ്ങളും കാറുകളും കത്തിനശിച്ചു; നാല് എമിറേറ്റുകളില്‍ നിന്ന് അഗ്നിശമന സേനയെത്തി