റിയാദ്: സൗദിയില്‍ കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാല് പേര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ജിസാനിലെ ബേശ്,സ്വബ്‍യ റോഡില്‍ ഖോസ് അല്‍ ജആഫിറയ്ക്ക് സമീപത്തായിരുന്നു അപകടം. മരണപ്പെട്ടവരില്‍ ഒരു ബാലികയും ഉള്‍പ്പെടുന്നു. റെഡ്‍ക്രസന്റ് സംഘം സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. പരിക്കേറ്റവരെ സ്വബ്‍യ ജനറല്‍ ആശുപത്രിയിലും ജിസാനിലെ പ്രിന്‍സ് മുഹമ്മദ് ബിന്‍ നാസിര്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു.