റോഡ് മുറിച്ചുകടക്കുകയായിരുന്ന പ്രവാസികളാണ് വാഹനം ഇടിച്ച് മരിച്ചത്. 

കുവൈത്ത് സിറ്റി: കുവൈത്തില്‍ നിയന്ത്രണംവിട്ട കാറിടിച്ച് നാല് പ്രവാസികള്‍ മരിച്ചു. സാല്‍മിയയിലെ ബല്‍ജാത് സ്‍ട്രീറ്റിലായിരുന്നു അപകടം. കനത്ത മഴയുണ്ടായിരുന്ന സമയത്ത് കുവൈത്തി പൗരന്‍ ഓടിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് റോ‍ഡരികിലെ കോണ്‍ക്രീറ്റ് ബാരിയറില്‍ ഇടിക്കുകയായിരുന്നു. 

ഈ സമയം റോഡ് മുറിച്ചുകടക്കുകയായിരുന്ന പ്രവാസികളാണ് വാഹനം ഇടിച്ച് മരിച്ചത്. ഇവരെ സംബന്ധിച്ചുള്ള മറ്റ് വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. വാഹനം ഓടിച്ചിരുന്ന കുവൈത്തി പൗരനും പരിക്കുകളും ഒടിവുകളും സംഭവിച്ചിട്ടുണ്ട്. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. കുവൈത്ത് ഫയര്‍ഫോഴ്‍സും മറ്റ് ഏജന്‍സികളിലെ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.

Scroll to load tweet…

Read also: ഇങ്ങനെയാണ് പ്രവാസികള്‍; ദേശാതിരുകളില്ലാത്ത കരുതൽ അനുഭവിച്ച ഇന്ത്യക്കാരന്‍ ഒന്നര പതിറ്റാണ്ടിന് ശേഷം നാടണയുന്നു

സൗദി അറേബ്യയില്‍ അപകടത്തില്‍പെട്ട ഇന്ധന ടാങ്കറിന് തീപിടിച്ചു; ഡ്രൈവറിന് ദാരുണാന്ത്യം
റിയാദ്: സൗദി അറേബ്യയില്‍ നിയന്ത്രണംവിട്ടു മറിഞ്ഞ ഇന്ധന ടാങ്കറിന് തീപിടിച്ച് ഡ്രൈവര്‍ മരിച്ചു. നജ്റാനിലായിരുന്നു സംഭവം. സിവില്‍ ഡിഫന്‍സ് അധികൃതര്‍ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കിയെങ്കിലും ഡ്രൈവറുടെ ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തെ തുടര്‍ന്നുള്ള മറ്റ് നടപടികള്‍ പിന്നീട് സ്വീകരിച്ചതായി അധികൃതര്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. മരണപ്പെട്ട ഡ്രൈവറെ സംബന്ധിച്ചുള്ള വിവരങ്ങളും ലഭ്യമായിട്ടില്ല.