പുതിയതായി കൊവിഡ് സ്ഥിരീകരിച്ചവരില്‍ നാലുപേര്‍ പ്രവാസി തൊഴിലാളികളാണ്. ആകെ  277,831 പേര്‍ക്കാണ് ബഹ്റൈനില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്.

മനാമ: ബഹ്റൈനില്‍ (Bahrain) ആശ്വാസം പകര്‍ന്ന് കൊവിഡ് ബാധിതരുടെ എണ്ണം വീണ്ടും കുറയുന്നു. 28 പേര്‍ക്കാണ് ഞായറാഴ്ച കൊവിഡ്(covid 19) സ്ഥിരീകരിച്ചത്. 27 പേര്‍ കൂടി ഇന്നലെ രോഗമുക്തരായി.

പുതിയതായി കൊവിഡ് സ്ഥിരീകരിച്ചവരില്‍ നാലുപേര്‍ പ്രവാസി തൊഴിലാളികളാണ്. ആകെ 277,831 പേര്‍ക്കാണ് ബഹ്റൈനില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 276,123 പേര്‍ രോഗമുക്തരായി. ആകെ 7,495,132 കൊവിഡ് പരിശോധനകളാണ് രാജ്യത്ത് ഇതുവരെ നടത്തിയിട്ടുള്ളത്. നിലവില്‍ 314 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്. ഇതില്‍ അഞ്ച് പേര്‍ ചികിത്സയിലാണ്.

Scroll to load tweet…