കുവൈത്തില്‍ നിയമവിരുദ്ധമായി ഭിക്ഷാടനം നടത്തുന്നത് തടയാൻ കര്‍ശന പരിശോധനകള്‍ നടത്തുന്നുണ്ട്. 

കുവൈത്ത് സിറ്റി: കുവൈത്തിലെ ഫർവാനിയ, ജഹ്‌റ ഗവർണറേറ്റുകളിൽ ഭിക്ഷാടനം നടത്തിയതിന് നാല് വിദേശ വനിതകളെ അന്വേഷണ സംഘം പിടികൂടി. രണ്ട് വ്യത്യസ്ത അറബ് രാജ്യങ്ങളിൽ നിന്നുള്ള വനിതകളെ രാജ്യത്ത് നിന്ന് നാടുകടത്തുന്നതിനായി ഉടൻ തന്നെ ബന്ധപ്പെട്ട അതോറിറ്റിക്ക് കൈമാറി. 

കുവൈത്തിൽ നിയമവിരുദ്ധമായ ഭിക്ഷാടനം തടയുന്നതിനുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് അറസ്റ്റെന്ന് സുരക്ഷാ വൃത്തങ്ങൾ സ്ഥിരീകരിച്ചു. നാല് വിദേശികളുടെ സ്പോൺസർമാർക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുമെന്നും അവരുടെ സ്പോൺസർഷിപ്പിലുള്ളവർ നടത്തിയ നിയമ ലംഘനങ്ങൾക്ക് അവരെ ഉത്തരവാദികളാക്കുമെന്നും വൃത്തങ്ങൾ കൂട്ടിച്ചേർത്തു. രാജ്യത്ത് ക്രമസമാധാനം നിലനിർത്താൻ ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യാൻ പൊതുജനങ്ങളോട് അധികൃതര്‍ അഭ്യർത്ഥിച്ചു.

Read Also -  കാർഡ് ബ്ലോക്ക് ചെയ്തു, വിവരങ്ങൾ അപ്ഡേറ്റ് ചെയ്യണമെന്ന് ഫോൺ കോൾ; ഒറ്റ ഇടപാടിൽ യുവതിയുടെ അക്കൗണ്ട് കാലിയായി

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം