പബ്ലിക് പ്രോസിക്യൂഷനില്‍ നിന്നുള്ള അനുമതി വാങ്ങിയ ശേഷം ഇവരുടെ താമസ സ്ഥലങ്ങളില്‍ ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തി. വിവിധ തരം ലഹരി മരുന്നുകള്‍ നിറച്ച ബാഗുകളും പാക്കറ്റുകളും ക്യാപ്‍സ്യൂളുകളും ഇവിടെ നിന്ന് പിടിച്ചെടുത്തു.
ദോഹ: ഖത്തറില്‍ മയക്കുമരുന്നുമായി നാല് പ്രവാസികള്‍ അറസ്റ്റിലായി. വിവിധ തരം മയക്കുമരുന്നുകള്‍ ഉപയോഗിക്കുകയും വിവിധ പ്രദേശങ്ങളില്‍ വിതരണം ചെയ്യുകയും ചെയ്‍തതിനാണ് ഇവരെ പിടികൂടിയത്. അറസ്റ്റിലായ എല്ലാവരും ഒരു ഏഷ്യന്‍ രാജ്യത്തു നിന്നുള്ളവരാണെന്ന് ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട അറിയിപ്പില്‍ പറയുന്നു. ഇവരെക്കുറിച്ചുള്ള മറ്റ് വിവരങ്ങളൊന്നും അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.
പബ്ലിക് പ്രോസിക്യൂഷനില്‍ നിന്നുള്ള അനുമതി വാങ്ങിയ ശേഷം ഇവരുടെ താമസ സ്ഥലങ്ങളില്‍ ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തി. വിവിധ തരം ലഹരി മരുന്നുകള്‍ നിറച്ച ബാഗുകളും പാക്കറ്റുകളും ക്യാപ്‍സ്യൂളുകളും ഇവിടെ നിന്ന് പിടിച്ചെടുത്തു. 421 ഗ്രാം ഷാബു, 370 ഗ്രാം ഹാഷിഷ്, 800 ഗ്രാം ഹെറോയിന്‍ എന്നിവയാണ് കണ്ടെടുത്തത്. ഇതിന് പുറമെ മയക്കുമരുന്ന് തൂക്കി വിതരണം ചെയ്യാന്‍ ഉപയോഗിച്ചിരുന്ന രണ്ട് ഇലക്ട്രോണിക് ത്രാസുകളും പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടുന്നു. അറസ്റ്റിലായ പ്രവാസികളെയും പിടിച്ചെടുത്ത സാധനങ്ങളും തുടര്‍ നിയമ നടപടികള്‍ സ്വീകരിക്കുന്നതിനായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
