പല സ്ഥലങ്ങളില്‍ നിന്ന് ഇലക്ട്രിക് കേബിളുകള്‍ മോഷ്‍ടിച്ചവരാണ് പിടിയിലായതെന്ന് പൊലീസ് പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു. 

മസ്‍കത്ത്: ഒമാനില്‍ ഇലക്ട്രിക് കേബിളുകള്‍ മോഷ്ടിച്ച നാല് പ്രവാസികളെ അറസ്റ്റ് ചെയ്‍തതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. നോര്‍ത്ത് അല്‍ ശര്‍ഖിയ ഗവര്‍ണറേറ്റിലാണ് സംഭവം. പല സ്ഥലങ്ങളില്‍ നിന്ന് ഇലക്ട്രിക് കേബിളുകള്‍ മോഷ്‍ടിച്ചവരാണ് പിടിയിലായതെന്ന് പൊലീസ് പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു. എന്നാല്‍ പ്രതികള്‍ ഏത് രാജ്യക്കാരാണെന്നതടക്കമുള്ള വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. അറസ്റ്റിലായ പ്രവാസികള്‍ക്കെതിരെ നിയമപരമായ നടപടികള്‍ സ്വീകരിച്ചുവരുന്നതായി പൊലീസ് അറിയിച്ചു.

കുവൈത്തില്‍ തപാല്‍ വഴി എത്തിച്ച കഞ്ചാവ് പിടികൂടി; പ്രവാസി ഉള്‍പ്പെടെ രണ്ട് പേര്‍ അറസ്റ്റില്‍
കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് തപാലിലൂടെ പാര്‍സല്‍ വഴി കഞ്ചാവ് എത്തിച്ച സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റിലായി. ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് നര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ മേധാവി കേണല്‍ മുഹമ്മദ് ഖബസാര്‍ദിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് രാജ്യത്തേക്ക് കഞ്ചാവ് കടത്താനുള്ള ശ്രമം പരാജയപ്പെടുത്താനായതെന്ന് ഔദ്യോഗിക പ്രസ്‍താവന പറയുന്നു.

Read also: പിഞ്ചു കുഞ്ഞ് ഉള്‍പ്പെടെ മൂന്നു കുട്ടികളെ കഴുത്തറുത്ത് കൊന്ന് അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു

പോസ്റ്റല്‍ വഴി രാജ്യത്തേക്ക് എത്തിയ പാര്‍സലാണ് പരിശോധിച്ചത്. തുടര്‍ന്ന് മംഗഫില്‍ താമസിച്ചിരുന്ന വിദേശിയാണ് ഇതിന് പിന്നിലെന്ന് കണ്ടെത്തി. പബ്ലിക് പ്രോസിക്യൂഷനില്‍ നിന്ന് ആവശ്യമായ അനുമതി വാങ്ങിയ ശേഷം ഇയാളുടെ വീട്ടില്‍ റെയ്‍ഡ് നടത്തുകയായിരുന്നു. ചോദ്യം ചെയ്യലില്‍ ഇയാള്‍ രാജ്യത്തേക്ക് കഞ്ചാവ് എത്തിച്ച വിവരം സമ്മതിച്ചു. തനിക്ക് സഹായം നല്‍കുന്ന കുവൈത്ത് പൗരന്റെ വിവരങ്ങളും ഇയാള്‍ ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. തുടര്‍ന്ന് സുറയിലെ സ്വദേശിയുടെ വീട്ടിലും പൊലീസ് റെയ്ഡ് നടത്തുകയായിരുന്നു. രണ്ട് പേരെയും ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്ത് തുടര്‍ നടപടികള്‍ സ്വീകരിച്ചു.