വീട്ടില്‍ പല സ്ഥലങ്ങളിലായി ഒളിപ്പിച്ചു വെച്ചിരുന്ന മയക്കുമരുന്നുകളാണ് പിടിച്ചെടുത്തത്. 13 കിലോഗ്രാം ഹാഷിഷ്, 350 ഗ്രാം മെത്താംഫിറ്റമീന്‍ എന്നിവ കണ്ടെടുത്തവയില്‍ ഉള്‍പ്പെടുന്നു.

ദോഹ: ഖത്തറില്‍ മയക്കുമരുന്ന് കടത്തിയതിനും മയക്കുമരുന്ന് ഉപയോഗിച്ചതിനും സ്‍ത്രീകള്‍ ഉള്‍പ്പെടെ നാല് പേര്‍ അറസ്റ്റിലായി. വിവിധ തരത്തിലുള്ള ലഹരി വസ്‍തുക്കള്‍ ഇവരുടെ പക്കല്‍ നിന്ന് അധികൃതര്‍ കണ്ടെടുത്തു. പബ്ലിക് പ്രോസിക്യൂഷനില്‍ നിന്ന് പ്രത്യേക അനുമതി വാങ്ങിയ ശേഷം ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ഡ്രഗ് എന്‍ഫോഴ്‍സ്‍മെന്റ് ഉദ്യോഗസ്ഥരാണ് ഇവരുടെ താമസ സ്ഥലത്ത് റെയ്ഡ് നടത്തിയത്.

വീട്ടില്‍ പല സ്ഥലങ്ങളിലായി ഒളിപ്പിച്ചു വെച്ചിരുന്ന മയക്കുമരുന്നുകളാണ് പിടിച്ചെടുത്തത്. 13 കിലോഗ്രാം ഹാഷിഷ്, 350 ഗ്രാം മെത്താംഫിറ്റമീന്‍ എന്നിവ കണ്ടെടുത്തവയില്‍ ഉള്‍പ്പെടുന്നു. ഖത്തറിലെയും മറ്റ് രാജ്യങ്ങളിലെയും കറന്‍സികളും ഇവിടെയുണ്ടായിരുന്നു. ഇവ ലഹരി ഇടപാടുകളില്‍ നിന്നുണ്ടാക്കിയ ലാഭമാണെന്ന് സംശയം തോന്നിയതു കൊണ്ടാണ് പിടിച്ചെടുത്തത്. തുടര്‍ നിയമ നടപടികള്‍ക്കായി പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. അതേസമയം പിടിയിലായവര്‍ ഏത് രാജ്യക്കാരാണെന്നത് ഉള്‍പ്പെടെയുള്ള മറ്റ് വിവരങ്ങളൊന്നും അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. 

Read also:  ഡ്രൈവര്‍ ഉറങ്ങിപ്പോയി; കാര്‍ റോഡരികിലേക്ക് പാഞ്ഞുകയറി യുവാവിന് ദാരുണാന്ത്യം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
YouTube video player