ഉമ്മുല്‍ ഖുവൈനിലെ മുഹമ്മദ് ബിന്‍ സായിദ് റോഡിലൂടെ വാഹനം ഓടിക്കുകയായിരുന്ന ഒരാളെയാണ് 'വ്യാജ പൊലീസ് സംഘം' തടഞ്ഞത്. പരിശോധനകള്‍ക്കെന്ന പേരില്‍ ഇയാളോട് കാറില്‍ നിന്ന് ഇറങ്ങാന്‍ പറഞ്ഞു.
ഉമ്മുല്‍ഖുവൈന്‍: യുഎഇയില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് വാഹന മോഷണം നടത്തിയ സംഘം അറസ്റ്റിലായി. പരാതി ലഭിച്ചതനുസരിച്ച് ഉമ്മുല്‍ ഖുവൈന്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് നാല് പേര്‍ കുടുങ്ങിയത്. പൊലീസ് ഉദ്യോഗസ്ഥരെന്ന വ്യാജേന ചിലര്‍ കാറുകള്‍ മോഷ്ടിച്ചുവെന്ന റിപ്പോര്‍ട്ടാണ് തങ്ങള്‍ക്ക് ലഭിച്ചതെന്ന് ഉമ്മുല്‍ ഖുവൈന്‍ പൊലീസ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ കേണല്‍ സഈദ് ഉബൈദ് ബിന്‍ അറാന്‍ പറഞ്ഞു.
ഉമ്മുല്‍ ഖുവൈനിലെ മുഹമ്മദ് ബിന്‍ സായിദ് റോഡിലൂടെ വാഹനം ഓടിക്കുകയായിരുന്ന ഒരാളെയാണ് 'വ്യാജ പൊലീസ് സംഘം' തടഞ്ഞത്. പരിശോധനകള്‍ക്കെന്ന പേരില്‍ ഇയാളോട് കാറില്‍ നിന്ന് ഇറങ്ങാന്‍ പറഞ്ഞു. തുടര്‍ന്ന് ഈ വാഹനം ചില കേസുകളുടെ പേരില്‍ കസ്റ്റഡിയിലെടുക്കേണ്ടതുണ്ടെന്ന് അറിയിച്ച് കൊണ്ടുപോവുകയായിരുന്നു. അജ്ഞാത സ്ഥലത്തേക്കാണ് കാര്‍ കൊണ്ടുപോയതെന്ന് ഉടമ നല്‍കിയ പരാതിയില്‍ പറയുന്നു. വിവരം ലഭിച്ചതനുസരിച്ച് ഉമ്മുല്‍ ഖുവൈന്‍ പൊലീസ് അന്വേഷണം തുടങ്ങി. പ്രതികളെ യുഎഇയിലെ വിവിധ എമിറേറ്റുകളില്‍ നിനന് അറസ്റ്റ് ചെയ്‍തു. ചോദ്യം ചെയ്‍തപ്പോള്‍ ഇവര്‍ കുറ്റം സമ്മതിക്കുകയും ചെയ്‍തു.
Read also: യുഎഇയില്‍ കോടികളുടെ മോഷണശ്രമം തടയാന്‍ സാഹസികമായി ഇടപെട്ട ഇന്ത്യക്കാരനെ ആദരിച്ച് പൊലീസ്
വാഹനങ്ങള്‍ കൂട്ടിയിടിച്ച് കത്തി; യുഎഇയിലെ റോഡ് ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ അടച്ചു
അബുദാബി: അബുദാബിയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ തീപിടുത്തത്തെ തുടര്‍ന്ന് റോഡ് താത്കാലികമായി അടച്ചു. സ്വൈഹാന്‍ റോഡിലെ അല്‍ ശംഖ ബ്രിഡ്‍ജ് മുതല്‍ അല്‍ ഫലഹ് അല്‍ ഥാനി ബ്രിഡ്‍ജ് വരെയുള്ള ഭാഗത്താണ് ഇരു ദിശകളിലും ഗതാഗതം തടഞ്ഞത്. ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ റോഡ് അടച്ചിടുമെന്ന് അബുദാബി പൊലീസ് അറിയിച്ചു. യാത്രക്കാര്‍ മറ്റ് വഴികള്‍ തെരഞ്ഞെടുക്കുകയും ജാഗ്രത പുലര്‍ത്തുകയും വേണമെന്ന് സോഷ്യല്‍ മീഡിയയിലൂടെ അബുദാബി പൊലീസ് അറിയിച്ചു.
