കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊവിഡ് ബാധിച്ച് നാല് പേര്‍ കൂടി മരിച്ചതായി ഞായറാഴ്ച ആരോഗ്യ മന്ത്രാലയം അറിയിച്ചു. 836 പേര്‍ക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചു. അതേസമയം 649 പേര്‍ രോഗമുക്തരാവുകയും ചെയ്തു. 

രാജ്യത്ത് ഇതുവരെ 54,894 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 44,610 പേര്‍ സുഖം പ്രാപിച്ചു. 390 പേരാണ് ആകെ കൊവിഡ് ബാധിച്ച് കുവൈത്തില്‍ മരണപ്പെട്ടത്. നിലവില്‍ 9,894 പേര്‍ ചികിത്സയിലുണ്ട്. ഇവരില്‍ 151 പേരുടെ നില ഗുരുതരമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3835 പരിശോധനകള്‍ നടത്തിയതില്‍ നിന്നാണ് പുതിയ 836 രോഗികളെ കണ്ടെത്തിയത്. ഇവരില്‍ 549 പേരും സ്വദേശികളാണ്. 287 വിദേശികള്‍ക്കും രോഗം സ്ഥിരീകരിച്ചു. അല്‍ അഹ്‍മദി, അല്‍ ജഹ്റ, അല്‍ ഫര്‍വാനിയ ഏരിയകളിലാണ് ഏറ്റവുമധികം രോഗികളുള്ളത്. രാജ്യത്തെ ഇതുവരെ 4,33,336 കൊവിഡ് പരിശോധനകളാണ് നടത്തിയതെന്നും ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കില്‍ വ്യക്തമാക്കുന്നു.